1 GBP = 103.76

ഒരു യൂനിഫോമിന്​ 48,000 രൂപ; വാർത്തകളിലിടം നേടി ജപ്പാനിലെ സ്​കൂൾ

ഒരു യൂനിഫോമിന്​ 48,000 രൂപ; വാർത്തകളിലിടം നേടി ജപ്പാനിലെ സ്​കൂൾ

ടോക്കിയോ: ജപ്പാനിലെ സാമൂഹിക മാധ്യമങ്ങളിലും പത്രങ്ങളിലും ഇപ്പോൾ നിറയുന്നത്​ ഒരു യൂനിഫോമി​​െൻറ വിലയാണ്​. ടോക്കിയോവിലെ തായ്​മെയ്​ എലിമ​െൻററി സ്​കൂളാണ്​ ഭീമൻ തുക യൂനിഫോമിനായി ഇൗടാക്കി വാർത്തകളിൽ നിറയുന്നത്​. ഏകദേശം 48,000 രൂപയാണ്​ യൂനിഫോമിനായി ഒരു കുട്ടി നൽകേണ്ടത്​.

ഇറ്റാലിയൻ ആഡംബര വസ്​ത്ര ബ്രാൻഡായ അരമാനിയാണ്​ സ്​കൂളിനായി യൂനിഫോം ഡിസൈൻ ചെയ്​തത്​. യൂനിഫോം ​, ബാഗ്​, തൊപ്പി എന്നിവയടങ്ങുന്ന സെറ്റാണ്​ വിതരണം ചെയ്യുന്നത്​​. യൂനിഫോമിൽ സ്​കൂൾ ​െഎഡൻറിറ്റി നിലനിർത്തുകയും അതേ സമയം, കുട്ടികളുടെ ഫാഷൻ സങ്കൽപ്പങ്ങളിൽ വിട്ടുവീഴ്​ച ചെയ്യാതിരിക്കുന്നതിനും വേണ്ടിയാണ്​ അരമാനിയെ കൊണ്ട്​ യൂനിഫോം ഡിസൈൻ ചെയ്യിച്ചതെന്നാണ്​ സ്​കുളി​​െൻറപക്ഷം.

എന്നാൽ, പുതിയ യൂനിഫോം എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാക്കിയിട്ടില്ല. യൂനിഫോം വാങ്ങാൻ ശേഷിയുള്ളവരുടെ രക്ഷിതാക്കൾ മാത്രം പുതിയതിലേക്ക്​ മാറിയാൽ മതിയാകും. പാവപ്പെട്ടവർക്ക്​ വേണ്ടിയല്ല തങ്ങളുടെ പുതിയ യൂനിഫോമെന്ന്​ അരമാനിയും വ്യക്​തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more