1 GBP = 103.70

ജപ്പാനിൽ ശക്​തമായ ഭൂചലനം; മൂന്ന്​ മരണം, 200ല​ധി​കം പേ​ർ​ക്ക്​ പ​രി​ക്ക്​

ജപ്പാനിൽ ശക്​തമായ ഭൂചലനം; മൂന്ന്​ മരണം, 200ല​ധി​കം പേ​ർ​ക്ക്​  പ​രി​ക്ക്​

ടോ​േ​ക്യാ: പ​ടി​ഞ്ഞാ​റ​ന്‍ ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ഒ​മ്പ​തു വ​യ​സ്സു​കാ​രി​യ​ട​ക്കം മൂ​ന്നു​​പേ​ർ​ മ​രി​ച്ചു. 200ല​ധി​കം പേ​ർ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7:58നാ​യി​രു​ന്നു​ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.1 വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം. സ്​​കൂ​ളി​​​െൻറ ചു​വ​ർ​ ദേ​ഹ​ത്ത്​ വീ​ണാ​ണ്​​ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​​െൻറ ഭി​ത്തി ത​ക​ർ​ന്നു​വീ​ണ്​ 80കാ​ര​നും ബു​ക്ക്​ ഷെ​ൽ​ഫ്​ മ​റി​ഞ്ഞു​വീ​ണ്​ 84കാ​ര​നു​മാ​ണ്​ മ​രി​ച്ച മ​റ്റു ര​ണ്ടു​പേ​ർ. സൂ​നാ​മി സാ​ധ്യ​ത​യി​ല്ലെ​ന്നും ആ​ണ​വ​നി​ല​യ​ങ്ങ​ൾ​ക്ക്​ ഭീ​ഷ​ണി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും വൈ​ദ്യു​തി ബ​ന്ധം ന​ഷ്​​ട​മാ​വു​ക​യും ചെ​യ്​​തു. രാ​ജ്യ​ത്ത്​ ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​ർ ഇ​രു​ട്ടി​ലാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ബു​ള്ള​റ്റ്​ ട്രെ​യി​നു​ക​ളും 80ല​ധി​കം വി​മാ​ന സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി. കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ പൊ​ട്ടി​യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ സ്ഥി​തി​യും ദ​യ​നീ​യ​മാ​ണ്. 2011 മാ​ർ​ച്ചി​ൽ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ സൂ​നാ​മി​യി​ൽ ജ​പ്പാ​നി​ൽ ആ​യി​ര​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more