1 GBP = 100.09

ജപമാല സമാപനവും നിത്യ സഹായ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ 5 ന്…

ജപമാല സമാപനവും നിത്യ സഹായ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ 5 ന്…

റെക്‌സം രൂപതയിലെ ക്രിസ്തീയ ഭവനങ്ങളില്‍ നടന്നു വന്നിരുന്ന പരിശുദ്ധ മാതാവിന്റെ കൊന്ത നമസ്‌കാരത്തിന്റെ സമാപനവും, എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തി വരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ മാസം അഞ്ചാം തീയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു. തുടര്‍ന്നു മലയാളം പാട്ടു കുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു .
റെക്‌സം സെന്റ് മേരീസ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാദര്‍ ജോണ്‍സന്‍ കാട്ടിപ്പറമ്പില്‍ സി .എം. ഐ യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശുവാസികളേയും സേകര്‍ട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനിലേക്കു രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു .
ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53DL

Post Your Comments Here ( Click here for malayalam )

Press Esc to close
show more