1 GBP = 103.79
breaking news

തോമസ് ചാണ്ടിയുടെ പ്രസംഗം ജനജാഗ്രതാ യാത്രയുടെ നിറം കെടുത്തിയെന്ന് മുഖ്യമന്ത്രി

തോമസ് ചാണ്ടിയുടെ പ്രസംഗം ജനജാഗ്രതാ യാത്രയുടെ നിറം കെടുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിച്ചു വരുത്തിയത്. സർക്കാരിന്റെ ജാഥ നടക്കുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ നടത്തിയത് ഉചിതമായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പിണറായി മുന്നറിയിപ്പ് നൽകി.

തോമസ് ചാണ്ടിയുടെ പ്രസംഗം ജാഥയുടെ നിറംകെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോമസ് ചാണ്ടിക്കെതിരെ കളക്ടർ നൽകിയ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. ആ സാഹചര്യത്തിൽ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചത് ശരിയായില്ല. ഇത്തരം പ്രസ്താവനകൾ സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോമസ് ചാണ്ടിയുടെ പ്രസംഗത്തിൽ നേരത്തെ സി.പി.എമ്മും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more