1 GBP = 103.12

മതാധ്യാപനത്തിന്റെ സേവന പാതയില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ട് ജെയിംസ് ഫിലിപ്പ്. ബ്രിസ്റ്റോൾ STSMCC യുടെ വേദപാഠ വിഭാഗത്തിന്റെ ഹെഡ് ടീച്ചർ ജെയിംസ് ഫിലിപ്പിന് ആശംസകൾ

മതാധ്യാപനത്തിന്റെ സേവന പാതയില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ട് ജെയിംസ് ഫിലിപ്പ്. ബ്രിസ്റ്റോൾ STSMCC യുടെ വേദപാഠ വിഭാഗത്തിന്റെ ഹെഡ് ടീച്ചർ ജെയിംസ് ഫിലിപ്പിന് ആശംസകൾ

സിസ്റ്റർ. ലീന മേരി

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചർച്ചിന്റെ  വേദപാഠ വിഭാഗത്തിന്റെ ഹെഡ് ടീച്ചറായ ജെയിംസ് ഫിലിപ്പ് തന്റെ മതാധ്യാപനത്തിന്റെ രജത ജൂബിലിയിലെത്തി നില്‍ക്കുമ്പോള്‍ നന്ദിയോടെ നേരാം അഭിനന്ദനങ്ങള്‍.

സ്‌നേഹത്തോടെ ജെയിംസ് സാര്‍ എന്ന് ഏവരും അഭിസംബോധന ചെയ്യുന്ന ജയിംസ് ഫിലിപ്പ് കേരളത്തിലെ പ്രസിദ്ധമായ ഉഴവൂരില്‍ നിന്ന് 2002ല്‍ ആണ് യുകെയിലെ ബ്രിസ്റ്റോളിലെത്തിയത്. പരേതനായ ഫിലിപ്പ് ചിന്നമ്മ ദമ്പതികളില്‍ നാലാമനാണ് ജെയിംസ് ഫിലിപ്പ്.

33 ടീച്ചേഴ്‌സും 15 പിടിഎ മെമ്പേഴ്‌സും അടങ്ങുന്ന എസടിഎസ്എംസിസി വേദപാഠ വിഭാഗത്തിന്റെ ഹെഡ് ടീച്ചര്‍ ജെയിംസ് സാര്‍ ആണെന്ന് പറയുമ്പോള്‍ ഏവര്‍ക്കും അഭിമാനവും അതിലേറെ സന്തോഷവും . കാരണം തങ്ങളുടെ ഹെഡ് ടീച്ചര്‍ പിന്നിട്ട വഴികള്‍ അറിഞ്ഞിട്ടില്ലെങ്കിലും ഏവര്‍ക്കും അറിയാം ആ തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ചാരുര്യവും നേതൃപാടവവും തങ്ങളെ നയിക്കാന്‍ പോരുന്നതാണെന്ന്.

ജനിച്ചു വളര്‍ന്ന ഉഴവൂരിലെ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചില്‍ 1993 ലാണ് ജെയിംസ് സാര്‍ ആദ്യമായി തന്റെ മതാധ്യാപനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പയസ് മൗണ്ട് ചര്‍ച്ചിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. അധ്യാപന മേഘലയില്‍ തന്റെ പ്രാഗത്ഭ്യം തെളിയിക്കുന്നതോടൊപ്പം തന്നെ മറ്റ് സംഘടനാ പ്രവര്‍ത്തനങ്ങളിലും ജെയിംസ് ഫിലിപ്പ് ഒരു സജീവ സാന്നിധ്യമാണ്. 1996 മുതല്‍ 1998 വരെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ആ വര്‍ഷങ്ങളില്‍ ബെസ്റ്റ് യൂണിറ്റിനുള്ള കോട്ടയം രൂപതയുടെ അവാര്‍ഡ് തന്റെ യൂണിറ്റിന് ലഭിച്ചത് ജെയിംസ് ഫിലിപ്പിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങളിലൊന്നാണ്.

2002 ല്‍ യുകെയില്‍ എത്തിയതോടെ ബ്രിസ്‌റ്റോള്‍ എസ്ടിഎസ്എംസിസി സമൂഹത്തോടു ചേര്‍ന്ന് തന്റെ സേവന പാരമ്പര്യം തുടര്‍ന്നു കൊണ്ടുപോകുവാന്‍ ശ്രിക്കുകയും 2004-2005 ല്‍ ബ്രിസ്‌റ്റോള്‍ എസ്ടിഎസ്എംസിസി വേദപാഠ വിഭാഗത്തിന്റെ ഫസ്റ്റ് ഹെഡ് ടീച്ചറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പിന്നീട് മതാധ്യാപകനായും 2013-16 വരെ അസിസ്റ്റന്റ് ഹെഡ് ടീച്ചര്‍ ആയും തന്റെ സേവനം തുടര്‍ന്നു. തന്റെ സ്വതസിദ്ധമായ നേതൃപാടവവും ആത്മാര്‍ത്ഥതയും തെളിയിച്ചുകൊണ്ട് വീണ്ടും 2016 മുതല്‍ ഹെഡ് ടീച്ചര്‍ ആയി ഏറെ നിസ്വാര്‍ത്ഥമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്.

വളരെ ചിട്ടയായി ക്ലാസുകള്‍ കോ ഓര്‍ഡിനേറ്റ് ചെയ്തുകൊണ്ട് കുട്ടികളെ അച്ചടക്കത്തിലും ദൈവാനുഭവത്തിലും പരിശീലിപ്പിക്കുക, രണ്ടു ടേമുകളിലായി പരീക്ഷകള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കുക, സ്‌പോര്‍ട്‌സ് ഡേ, സമ്മര്‍ ക്യാമ്പ് , ആനുവല്‍ ഡേ എന്നിങ്ങനെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കു, ഇപ്രകാരം വൈവിധ്യമാര്‍ന്ന മേഘലകളില്‍ ജെയിംസ് ഫിലിപ്പ് നല്‍കുന്ന േേനതൃത്വം തികച്ചും അഭിനന്ദനാര്‍ഹമാണ്.

വേദപാഠ അധ്യാപനത്തിന്റെ 23 വര്‍ഷങ്ങള്‍ പിന്നിട്ട ഈ അവസരത്തില്‍ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഭാവുകങ്ങളും നേര്‍ന്നുകൊണ്ടാണ് എസ്ടിഎസ്എംസിസി ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട്, ഡയോസിഷൻ  സീറോ മലബാര്‍ കാറ്റതിറ്റിക്കല്‍ ഡയറക്ടര്‍ റവ ഫാ ജോയ് വയലില്‍ ,റവ ഫാ ടോണി പഴയകുളം, അസി. ഹെഡ് ടീച്ചര്‍ സി. ഗ്രേസ് മേരി, സിനി ജോമി, വേദപാഠ അധ്യാപകര്‍, പിടി എ മെമ്പേഴ്‌സ്, സി ലീന മേരി, എസ്ടിഎസ് എംസിസി ട്രസ്റ്റീസ്, ആന്‍ഡ് കമ്മറ്റി മെംമ്പേഴ്‌സ്.

ശനിയാഴ്ച 30ാം തിയതി നടക്കുന്ന വേദപാഠം ആനുവല്‍ ഡേയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ദേഹത്തിനുള്ള പ്രശംസാ പത്രം സമ്മാനിക്കുന്നതാണ്.ഏവരേയും എസ്ടിഎസ്എംസിസി യുടെ വേദപാഠം  ആനുവല്‍ ഡേ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more