1 GBP = 104.05

രക്​തത്തിൽ അപൂർവ ആൻറിബോഡി: ജെയിംസ്​ പുതുജീവൻ നൽകിയത്​ 24 കോടി ക​ുഞ്ഞുങ്ങൾക്ക്​

രക്​തത്തിൽ അപൂർവ ആൻറിബോഡി: ജെയിംസ്​ പുതുജീവൻ നൽകിയത്​  24 കോടി ക​ുഞ്ഞുങ്ങൾക്ക്​

മെൽബൺ: രക്തബന്ധമാണോ വ്യക്തിബന്ധമാണോ വലുതെന്നു ചോദിച്ചാൽ ആസ്ട്രേലിയക്കാരൻ ജെയിംസ്​ ഹാരിസൺ കണ്ണുമടച്ചു പറയുന്ന ഉത്തരം രക്തബന്ധമെന്നു തന്നെയായിരിക്കും. കാരണം, രക്തത്തിൽ അപൂർവതരം ആൻറിബോഡിയുള്ള  81കാരനായ ഇദ്ദേഹം  60 വർഷംകൊണ്ട്​ 1173 തവണയാണ്​ രക്തദാനം നടത്തിയത്​. 2003ൽ ഗിന്നസ്​ബുക്കിലും പേരു കുറിച്ചു.

ആസ്ട്രേലിയയിലെ 24 കോടിയിൽപരം കുട്ടികളുടെ ജീവൻ രക്ഷിച്ച്​ കോടിക്കണക്കിന്​ സ്​ത്രീകൾക്ക്​ അമ്മമാരാവാൻ സാധിച്ചത്​ ജെയിംസ്​ ഹാരിസണി​​െൻറ രക്തഗുണം കൊണ്ടാണ്​.  1951ൽ 14ാം വയസ്സിൽ വലിയൊരു ശസ്​ത്രക്രിയക്കു വിധേയനായ ജെയിംസ്​ ഹാരിസണിന്​ രക്തം ആവശ്യമായി വന്നു. നിരവധി പേരുടെ കാരുണ്യത്താൽ 13 യൂനിറ്റ്​ രക്തം ശരീരത്തിലേക്ക്​ കയറ്റി. 18ാം വയസ്സിൽ അദ്ദേഹം രക്തദാനം തുടങ്ങി.

അതിനിടെ, ആസ്ട്രേലിയയിൽ സ്​ത്രീകൾക്കിടയിൽ വ്യാപകമായി പ്രസവസംബന്ധമായ പ്രശ്​നങ്ങൾ തുടങ്ങി. ആയിരക്കണക്കിന്​ സ്​ത്രീകൾക്ക്​ ഗർഭഛിദ്രമുണ്ടായി. മസ്​തിഷ്​കത്തിനുണ്ടാകുന്ന പ്രശ്​നങ്ങൾമൂലം നിരവധി നവജാത ശിശുക്കൾ മരണമടഞ്ഞു. വിദഗ്​ധപരിശോധനയിൽ ആർ.എച്ച്​ നെഗറ്റിവ്​ രക്തമുള്ള സ്​ത്രീകളിൽ ആർ.എച്ച്​ പോസിറ്റിവ്​ രക്തമുള്ള കുട്ടികൾ ഉണ്ടാവുന്നതുമൂലമുള്ള  പൊരുത്തക്കേടാണ്​ പ്രശ്​നത്തിനു കാരണമെന്ന്​ മനസ്സിലായി. പരിഹാരമായി അപൂർവ ആൻറിബോഡിയുള്ള രക്തത്തിലെ പ്ലാസ്​മ ഗർഭിണികളിൽ കുത്തിവെച്ചാൽ മതിയെന്നു കണ്ടെത്തി.

തുടർന്ന്​ രക്തബാങ്കുകളിൽ അന്വേഷിച്ചപ്പോഴാണ്​ ജെയിംസ്​ ഹാരിസണിനെ കണ്ടെത്തിയത്​. ഗവേഷകർ രക്തത്തിലെ പ്ലാസ്​മയിൽനിന്ന്​ ആൻറി ഡി എന്ന ഇൻജക്​ഷൻ വികസിപ്പിച്ചെടുത്തു. ഇത്​ 1967ൽ ആദ്യമായി  റോയൽ പ്രിൻസ്​ ആൽഫ്രഡ്​ ആശുപത്രിയിൽ വെച്ച്​ ഗർഭിണിയായ സ്​ത്രീയിൽ കുത്തി​െവച്ചു. പിന്നീട്​ തുടർച്ചയായി 60 വർഷത്തോളം ജെയിംസ്​ ഹാരിസൺ രക്തം നൽകിക്കൊണ്ടേയിരുന്നു. അദ്ദേഹത്തി​​െൻറ പ്ലാസ്​മയിൽനിന്ന്​ ദശലക്ഷക്കണക്കിന്​ ആൻറി ഡി ഇൻജക്​ഷനുകൾ ഉൽ​പാദിപ്പിച്ചു.

കഴിഞ്ഞ വെള്ളിയാഴ്​ച ജെയിംസ്​ അവസാനമായി ഒരിക്കൽകൂടി ത​​െൻറ രക്തം നൽകി.  1173ാമത്തെ രക്തദാനം ആഘോഷപൂർവമാണ്​ നടന്നത്​. പ്രായാധിക്യംകൊണ്ട്​ രക്തദാനം നിർത്തുമ്പോഴും ത​​െൻറ രക്തത്തിൽ എങ്ങനെ ഇൗ അപൂർവ ആൻറിബോഡി ഉണ്ടായി എന്ന കാര്യം അദ്ദേഹത്തിനും അറിയില്ല. ചെറുപ്പത്തിൽ രക്തം സ്വീകരിച്ചപ്പോഴുണ്ടായതാവാമെന്നാണ്​ ഡോക്​ടർമാരുടെ അനുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more