1 GBP = 103.76

ജാലിയൻ വാലാബാഗ്: ബ്രിട്ടൻ മാപ്പ് പറയണമെന്ന് ലണ്ടൻ മേയർ

ജാലിയൻ വാലാബാഗ്: ബ്രിട്ടൻ മാപ്പ് പറയണമെന്ന് ലണ്ടൻ മേയർ

അമൃത്സർ: ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് സർക്കാർ മാപ്പ് പറയേണ്ടതുണ്ടെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ. ഇന്ത്യ സന്ദർശനത്തിനെത്തിയ അദ്ദേഹം ജാലിയൻവാലാബാഗ് സ്മാരകം സന്ദർശിച്ചതിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. സ്മാരകത്തിലെ സന്ദർശക ഡയറിയിൽ ഇതേകാര്യം അദ്ദേഹം എഴുതിവെക്കുകയും ചെയ്തു. ഈ ദുരന്തം ആർക്കും മറക്കാനാവില്ലെന്നും സന്ദർശക ഡയറിയിൽ എഴുതിച്ചേർത്തു.

ബ്രിട്ടീഷ് കാലഘട്ടത്തിൽ ജാലിയൻ വാലാബാഗിൽ നടന്ന കൂട്ടക്കൊലക്ക് മാപ്പു പറയണമെന്നാവശ്യപ്പെടുന്ന പ്രമേയം ബ്രിട്ടൻ പാർലമെന്‍റിൽ മുമ്പ് അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്.

ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻവാലാബാഗിൽ നടന്നതെന്ന് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ തന്‍റെ ഇന്ത്യാ സന്ദർശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more