1 GBP = 103.87

ജലന്ധർ ബിഷപ്പിനെതിരെ പരാതി ലഭിച്ചില്ലെന്ന കർദിനാളി​െൻറ വാദം പൊളിയുന്നു

ജലന്ധർ ബിഷപ്പിനെതിരെ പരാതി ലഭിച്ചില്ലെന്ന കർദിനാളി​െൻറ വാദം പൊളിയുന്നു

കോട്ടയം: ജലന്ധർ ബിഷപ്പ്​ പീഡിപ്പിച്ചതായി രേഖാമൂലം പരാതി നൽകിയില്ലെന്ന കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരിയുടെ വാദം പൊളിയുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്​ത്രീ ജലന്ധർ ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കലി​െനതിരെ കർദിനാളിനു നൽകിയ പരാതിയുടെ പകർപ്പ്​ പുറത്തായി. 2017 ജൂലൈ 11ന്​ നൽകിയ പരാതിയുടെ പകർപ്പാണ്​ പുറത്തു വന്നത്​​.

ബിഷപ്പി​​​​െൻറ ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണെന്ന്​ പരാതിയിൽ പറയുന്നു. ബിഷപ്പ്​ നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നു. താൻ സഭ വിട്ടു പോവുന്നതിനെ കുറിച്ച്​ ആലോചിക്കുകയാണ്​. ബിഷപ്പി​​​​െൻറ ചെയ്​തികൾ അത്രയും മോശമായതിനാലാണ്​ വിശദമായി എ​ഴുതാത്തത്​. കർദിനാളിനെ നേരിൽ കണ്ട്​ പരാതി പറയാൻ ആഗ്രഹിച്ചിരുന്നതായും പ്രശ്​നപരിഹാരത്തിന്​ ഇട​െപടണമെന്നും കർദിനാളിനയച്ച കത്തിൽ പറയുന്നു.

എന്നാൽ ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച്​ കുറവിലങ്ങാട്​ മഠത്തിലെ കന്യാസ്​ത്രീയിൽ നിന്ന്​ സീറോ മലബാർ സഭ ആർച് ബിഷപ്​ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിക്ക്​ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ​ സഭ വക്​താവ്​ അറിയിച്ചിരുന്നത്​.  പരാതി ലഭിച്ചതായി മേജർ ആർച്​ ബിഷപ്പി​​​​െൻറ കാര്യാലയത്തിലെ രേഖകളിൽ കാണുന്നി​ല്ലെന്നും പരാതി നൽകിയ കന്യാസ്​ത്രീ ആരാണെന്ന്​ മാധ്യമ വാർത്തകളിൽനിന്ന്​ വ്യക്​തമല്ലെന്നുമാണ്​ സഭ ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more