1 GBP = 103.14

യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറും, കലാഭവൻ ലണ്ടൻ ഡയറക്ടറും, ഒഐസിസി യുകെ പ്രസിഡൻ്റുമായ ജയ്സൺ ജോർജിൻ്റെ പിതാവ് നിര്യാതനായി; സംസ്കാരം ഇന്ന് 3PM ന്….

യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറും, കലാഭവൻ ലണ്ടൻ ഡയറക്ടറും, ഒഐസിസി യുകെ പ്രസിഡൻ്റുമായ ജയ്സൺ ജോർജിൻ്റെ പിതാവ് നിര്യാതനായി; സംസ്കാരം ഇന്ന് 3PM ന്….

യുകെയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറും,കലാഭവൻ ലണ്ടൻ ഡയറക്ടറും, ഒഐസിസി യുകെ പ്രസിഡൻ്റുമായ ജയ്സൺ ജോർജിൻ്റെ പിതാവ് തിരുവനന്തപുരം പരീക്ഷാഭവൻ റിട്ട. സീനിയർ സൂപ്രണ്ടും വൈക്കം ടി വി പുരം കൊറ്റാറമ്പത്ത് എക്സ് ജോർജ് (89) (ജോർജ് സേവ്യർ) നിര്യാതനായി. ഭാര്യ തുമ്പത്ത് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ കുഞ്ഞമ്മ (റിട്ട. പ്രൊഫസർ, എസ് എൻ കോളേജ്, ചേർത്തല), മേരിമ്മ (റിട്ട. എച്ച് എം ഗവ. ജെ ബി എസ്, ആലപ്പുഴ), മോളി (അബുദാബി), സാജൻ (വിമുക്ത ഭടൻ), ജോയി (അസി. മാനേജർ, കെ.എസ്.എഫ്.ഇ തലയോലപ്പറമ്പ്), ജയ്സൺ ജോർജ് (യുകെ). മരുമക്കൾ എൻ.സി.. ജേക്കബ് (റിട്ട. പ്രൊഫ. എസ്.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി, ജോസ് ജേക്കബ് (റിട്ട. സീനിയർ സൂപ്രണ്ട്, എ ഇ ഒ ആലപ്പുഴ), സാജു പുതുശ്ശേരി (അബുദാബി), അൽഫോൺസ (സ്റ്റാഫ് നഴ്സ്, ഡൽഹി), ടിൻസി (അധ്യാപിക, സെൻ്റ്. ലിറ്റിൽ തെരേസ സ്കൂൾ, വൈക്കം), ഷീന ജയ്സൺ (യുകെ).

സംസ്കാര ശുശ്രൂഷകൾ ഇന്ന് ഞായർ (27/2/22 ) 3 PM ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വൈക്കം സെൻ്റ്. ജോസഫ് ഫൊറോനാ ദേേവാലയത്തിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതാണ്.

ജയ്സൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ഉദേശക സമിതിയംഗം വർഗീസ് ജോൺ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻ്റണി എബ്രഹാം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ്, ഒഐസിസി ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more