1 GBP = 104.22
breaking news

ഇരുപത്തിനാല് മണിക്കൂറിനകം മൂന്ന് മലയാളികൾ മരണമടഞ്ഞു; ഞെട്ടലോടെ മലയാളി കുടുംബങ്ങൾ; അവസാനം വേർപിരിഞ്ഞത് എഡിംഗ്ടണിലെ ജയിസമ്മ എബ്രഹാം…

ഇരുപത്തിനാല് മണിക്കൂറിനകം മൂന്ന് മലയാളികൾ മരണമടഞ്ഞു; ഞെട്ടലോടെ മലയാളി കുടുംബങ്ങൾ; അവസാനം വേർപിരിഞ്ഞത് എഡിംഗ്ടണിലെ ജയിസമ്മ എബ്രഹാം…

എർഡിംഗ്ടൺ:- കഴിഞ്ഞ 24 മണിക്കൂർ സമയത്തിനകം മൂന്ന് മലയാളികൾ നമ്മെ വിട്ടുപിരിഞ്ഞത് അത്യന്തം വേദനയോടും ഞെട്ടലോടു കൂടിയാണ് മലയാളികൾ ശ്രവിച്ചത്. മുൻപ് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതു പോലെ നാട്ടിൽ മകനെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയ റിട്ട. വില്ലേജാഫീസർ ലക്ഷ്മണൻ നായർ ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു. ഇന്ന്  ഗ്ലാസ്ഗോയിലെ ജെയിൻ ഫിലിപ്പും നമ്മെ വിട്ടുപിരിഞ്ഞു.

  
ഇപ്പോൾ കൂടുതൽ ഞെട്ടിപ്പിച്ചു കൊണ്ട് അടുത്ത മരണം കൂടി എത്തിയിരിക്കുന്നു.  കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിൻ്റെ ഭാര്യ ജെയിസമ്മ എബ്രഹാം (56) ആണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഏക മകൻ അലൻ എബ്രഹാം. പരേത പൂഞ്ഞാർ പനച്ചിപ്പാറ മുകളേൽ എം. ഡി. എബ്രഹാമിൻ്റേയും മേരി എബ്രഹാമിൻ്റേയും മകളാണ്. മോളി സാജൻ, ഷാജി എബ്രഹാം, സി.ഷീജാ എബ്രഹാം, ജിബാ ജസ്റ്റിൻ ആനകല്ലുങ്കൽ എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുന്നതാണ്.


പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, വൈസ് പ്രസിഡൻ്റ് വീണാ പ്രശാന്ത്, എർഡിംഗ്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ജെറി സിറിയക് എന്നിവർ അനുശോചനം അറിയിച്ചു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more