1 GBP = 104.19

ഗ്ലാസ്ഗോയിൽ അന്തരിച്ച ജയിൻ ഫിലിപ്പിന്റെ പൊതു ദർശനം തിങ്കളാഴ്ച മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ചയും , കണ്ണീരോടെ വിട നൽകാൻ ഒരുങ്ങി യുകെ മലയാളികൾ….

ഗ്ലാസ്ഗോയിൽ അന്തരിച്ച ജയിൻ ഫിലിപ്പിന്റെ പൊതു ദർശനം തിങ്കളാഴ്ച മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ചയും , കണ്ണീരോടെ വിട നൽകാൻ  ഒരുങ്ങി യുകെ മലയാളികൾ….

കഴിഞ്ഞ തിങ്കളാഴ്ച ഒക്ടോബർ 31ന് ഗ്ലാസ്ഗോയിലേ  കിർകിൻ്റിലോ യിൽ കാൻസർ ബാധിതയായി മരണമടഞ്ഞ കോട്ടയം ഞീഴൂർ കടത്തിൽ  ജയിൻ  ഫിലിപ്പിന്  ചൊവ്വാഴ്ച (10/11/2020)  ഏറ്റവും  ഉചിതമായ  യാത്രയയപ്പ് നൽകാൻ  ഒരുങ്ങുകയാണ് കണ്ണുനീരോടെ യുകെ മലയാളികൾ.

  തിങ്കളാഴ്ച (09/11/2020) പൊതു ദർശനത്തിനുള്ള ഉള്ള സൗകര്യം  ഉണ്ടായിരിക്കുന്നതാണ്. ഗ്ലാസ് ഗോ കിർകിൻ്റില്ല്ല്ലോകിൽ  ഉള്ള കോപ്പറേറ്റീവ്  ഫ്യൂണറൽ സെൻ്ററിൽ ഉച്ചയ്ക്ക് 12 മണി മുതൽ  4 മണി വരെ  ആണ് ഈ സൗകര്യമുണ്ടായിരിക്കുക .   ചൊവ്വാഴ്ച (10/11/2020) രാവിലെ ആണ് മൃതസംസ്കാര ശുശ്രൂഷയും  സംസ്കാരവും  നടക്കുന്നത്. ഗ്ലാസ് ഗോയിലെ കിർക്കിൻലോകിൽ  ഉള്ള  കോപ്പറേറ്റീവ് ഫ്യൂണറൽ  ഹാളിൽ ജയിൻ ഫിലിപ്പ് അംഗമായിരുന്ന ഹേർബോൺ ക്രിസ്റ്റ്യൻ അസംബ്ലി സഭയിലെ  പാസ്റ്റർ  ജോൺസൺന്റെ നേതൃത്വത്തിൽ   രാവിലെ പത്ത് മണിക്ക് ശ്രൂഷകൾ നടത്തപ്പെടുന്നു. ശുശ്രൂഷകൾക്ക് ശേഷം  11 30ന് കിർകിൻ്റില്ലോകിലെ സെമിത്തേരിയിൽ  മൃതദേഹം സംസ്കരിക്കും.

തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Live streaming : KERAL.TV 

പൊതു ദർശനവും  ശുശ്രൂഷകളും നടക്കുന്ന  കോപ്പറേറ്റീവ് ഫ്യൂണറൽ സെൻററിന്റെ അഡ്രസ്സ് . 

Cooperative Funeral center 21 Eastside,

Kirkintilloch,  Glasgow, G66 1PY  


മൃതദേഹം സംസ്കരിക്കുന്ന സെമിത്തേരിയുടെ  അഡ്രസ്സ്:- 

Old Aisle Road, Kirkintilloch East,

Glasgow, G66 3 UN. 

പൊതുദർശനത്തിന് വരുന്നവർ മാസ്ക്   നിർബന്ധമായും ധരിച്ചിരിക്കണം. നിലവിൽ ഉള്ള ലോക് ഡൗൺ നിബന്ധനകൾ പാലിക്കേണ്ടത് ഉണ്ട് അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് മൃതസംസ്കാര ശുശ്രൂഷകൾക്ക് പ്രത്യേ ക്ഷണം ലഭിച്ചിട്ടുള്ളവർക്കേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് എല്ലാവർക്കും തിങ്കളാഴ്ചത്തെ പൊതുദർശനത്തിന് പങ്കെടുക്കുവാൻ സാധിക്കുന്നതായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more