1 GBP = 103.33

നോർത്താംപ്ടണിൽ മലയാളി യുവാവ് മരണമടഞ്ഞു; മുവാറ്റുപുഴ സ്വദേശിയായ ജയ്മോൻ പോളിന്റെ ആകസ്മിക വേർപാടിൽ വിറങ്ങലിച്ച് കുടുംബവും സുഹൃത്തുക്കളും

നോർത്താംപ്ടണിൽ മലയാളി യുവാവ് മരണമടഞ്ഞു; മുവാറ്റുപുഴ സ്വദേശിയായ ജയ്മോൻ പോളിന്റെ ആകസ്മിക വേർപാടിൽ വിറങ്ങലിച്ച് കുടുംബവും സുഹൃത്തുക്കളും

നോർത്താംപ്ടൺ: നോർത്താംപ്ടണിൽ മലയാളി യുവാവ് മരണമടഞ്ഞു. 42 വയസ്സ് മാത്രം പ്രായമുള്ള ജെയ്മോൻ പോളിന്റെ പെട്ടെന്നുള്ള വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കുടുംബവും സുഹൃത്തുക്കളും. ക്ഷീണം തോന്നുന്നു എന്ന് ഭാര്യയോട് പറഞ്ഞ് കിടക്കാൻ പോയ ജെയ്മോനെ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തിലാണ് ഭാര്യയും രണ്ടു കുട്ടികളും.

നോർത്താംപ്ടണിലെ മലയാളി അസോസിയേഷൻറെ ആദ്യകാല മെമ്പറായ ജെയ്മോൻെറ നിര്യാണം അറിഞ്ഞ് ഓടിയെത്തുകയാണ് സുഹൃത്തുക്കൾ. മൂവാറ്റുപുഴ കുന്നേക്കാൽ ആണ് കേരളത്തിൽ ജെയ്മോൻെറ സ്വദേശം. 15 വർഷത്തോളമായി യുകെയിലെത്തിയിട്ട് . മരണത്തിൻെറ കാരണത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . നോർത്താംപ്ടണിൽ താമസിക്കുന്ന ജെയ്മോൻ സെന്റ് മാത്യൂസ് ഹെൽത്ത് കെയറിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

ജയ്മോൻ പോളിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, നോർത്താംപ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് തോമസ് കോശി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more