1 GBP = 103.95
breaking news

ഗ്ലാസ്ഗോയിൽ കോട്ടയം ഞീഴൂർ സ്വദേശി ജെയിൻ ഫിലിപ്പ് നിര്യാതയായി…. മരണത്തിൽ നടുക്കം മാറാതെ സ്കോട്ട്ലൻഡിലെ മലയാളി സമൂഹം….

ഗ്ലാസ്ഗോയിൽ കോട്ടയം ഞീഴൂർ സ്വദേശി ജെയിൻ ഫിലിപ്പ് നിര്യാതയായി…. മരണത്തിൽ നടുക്കം മാറാതെ സ്കോട്ട്ലൻഡിലെ മലയാളി സമൂഹം….

ഗ്ലാസ്ഗോ:- ഗ്ലാസ്‌ഗോ കിർക്കിൻറ്റലാേക്കിൽ കോട്ടയം ഞ്ഞീഴൂർ സ്വദേശി തടത്തിൽ ഫിലിപ്പ്(തങ്കച്ചൻ) ജോസഫിൻ്റെ ഭാര്യ ജെയിൻ ഫിലിപ്പ് (56) നിര്യാതയായി. പതിനാറു വർഷമായി ഗ്ലാസ്‌ഗോയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. മൂന്നു മാസങ്ങളായി ക്യാൻസറിന് ചികിത്സയിലായിരുന്നു  മക്കൾ ജോബിൻ ഫിലിപ്പ്, ജോയൽ ഫിലിപ്പ് .

ജയിന്റെ സഹോദരങ്ങളായ  സ്റ്റോക് ഓൺ ട്രെന്റിൽ താമസിക്കുന്ന  ജിം ജേക്കബും,  അമേരിക്കയിൽ നിന്നുമെത്തിയ പാസ്റ്റർ തോമസും, ഫിലിപ്പിന്റെ സഹോദരങ്ങളും മറ്റു കൂടുംബാംഗങ്ങളും  അന്ത്യനിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്നു.  തൊടുപുഴ വഴിത്തല മാറിക മ്യാൽക്കരപ്പുറത്ത് കുടുംബാംഗമാണ് അന്തരിച്ച ജയിൻ. സിസ്റ്റർ മെർലിന SVM കുമരകം, വത്സ ഉപ്പൂട്ടിൽ കടുത്തുരുത്തി, രാജു മ്യാൽക്കരപ്പുറത്ത് മാറിക, ബെറ്റി മുക്കാട്ടിൽ കൂടല്ലൂർ  എന്നിവരാണ് സഹോദരങ്ങൾ. സംസ്കാര ശുശ്രൂഷകൾ UK യിൽ തന്നെയായിരിക്കും നടത്തുന്നത്. ക്രമീകരണങ്ങൾ നടക്കുന്നതനുസരിച്ച് തീയ്യതിയും മറ്റും പിന്നീട് അറിയിക്കുന്നതായിരിക്കും. 

 
പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, വേൾഡ് മലയാളി ഫെഡറേഷൻ കോ ഓർഡിനേറ്റർ സുനിൽ ബേബി, സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് സണ്ണി ഡാനിയേൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന  കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more