1 GBP = 103.12

ജയ്ശ്രീറാം ഫ്‌ളക്‌സ്; നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു; കൂടുതല്‍ പേരെ പിടികൂടുമെന്ന് പൊലീസ്

ജയ്ശ്രീറാം ഫ്‌ളക്‌സ്; നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു; കൂടുതല്‍ പേരെ പിടികൂടുമെന്ന് പൊലീസ്

പാലക്കാട് ജയ്ശ്രീറാം ബാനര്‍ വിവാദത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ നാല് പേരേയും നിലവില്‍ ജാമ്യത്തില്‍ വിട്ടു.

നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ഐപിസി 153 വകുപ്പ് പ്രകാരമാണ് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ബിജെപിക്കാര്‍ നഗരസഭയുടെ മുന്‍വശത്ത് ബാനര്‍ സ്ഥാപിച്ചുവെന്നാണ് എഫ്‌ഐആര്‍.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട് നഗരസഭ നിലനിര്‍ത്തിയ ബിജെപി നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ്ശ്രീറാം എന്നെഴുതി ബാനര്‍ സ്ഥാപിക്കുകയായിരുന്നു.
ഉച്ചയോടെയായിരുന്നു സംഭവം. ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നഗരസഭാ മന്ദിരത്തിന് മുകളില്‍ കയറി ഫ്‌ളക്‌സ് സ്ഥാപിക്കുകയായിരുന്നു. അതേ പ്രവേശന കവാടത്തിന്റെ മറ്റൊരു ഭാഗത്ത് മോദിയുടേയും അമിത്ഷായുടേയും ചിത്രത്തിനൊപ്പം വന്ദേമാതരം എന്നെഴുതിയ ഫ്‌ളക്‌സും സ്ഥാപിച്ചു.

സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇതേ കെട്ടിടത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തിയിരുന്നു. അതിന് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷവും ഇവിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. സത്യപ്രതിജ്ഞക്ക് ശേഷം ബിജെപി കൗണ്‍സിലര്‍മാര്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഐഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more