1 GBP = 103.61
breaking news

എഴുപതിന്റെ നിറവിൽ മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാർ

എഴുപതിന്റെ നിറവിൽ മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാർ

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ എഴുപതാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവിലാണ്. ജനുവരി 5നാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ ജന്മദിനം. കൊവിഡ് വ്യാപനത്താല്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്ത കൂടി അറിയിച്ചിരിക്കുകയാണ് ജഗതിയുടെ മകന്‍ രാജ് കുമാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക.

എത്ര നടന്‍മാര്‍ വന്നാലും ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ പരസ്യ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. 2012 ല്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ ജഗതി ശ്രീകുമാറിനെ മലയാള സിനിമയ്ക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മൂലം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും സിനിമാ ലോകത്തേക്ക് മടങ്ങി എത്തുന്നതിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബം.

നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ 1400ളം സിനിമകളിലാണ് ജഗതി അഭിനയിച്ചത്. മലയാള സിനിമയില്‍ ഹാസ്യ സാമ്രാട്ട് എന്ന പേര് നേടാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. . അഞ്ച് തവണയാണ് അദ്ദേഹം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായത്. ഇതിന് പുറമെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും നിന്നും ബോട്ടണിയില്‍ ബിരുതമെടുത്ത ശേഷം മദിരാശിയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലിചെയ്യവേയാണ് ”ചട്ടമ്പിക്കല്യാണി” എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യ വേഷം അഭിനയിക്കാന്‍ അവസരം ലഭിച്ചത്, ആ ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഗുരുവായൂര്‍ കേശവന്‍, ഉള്‍ക്കടല്‍,റൗഡി രാമു, പുതിയ വെളിച്ചം, തുടങ്ങി നീണ്ടു കിടക്കുന്നു ഈ ഹാസ്യ ചക്രവര്‍ത്തിയുടെ അഭിനയ ജീവിതം. മലയാളസിനിമയുടെ ഒരു അഭിവാജ്യഘടകമാണ് ഇന്ന് ജഗതി ശ്രീകുമാര്‍. വെറും ഒരു കൊമേഡിയന്‍ എന്ന നിലയില്‍ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയര്‍ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more