1 GBP = 104.18

ലെസ്റ്ററിൽ കോവിഡ് രോഗബാധിതനായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ മലയാളി ജഗദീഷ് കോവൽ മരണമടഞ്ഞു…

ലെസ്റ്ററിൽ കോവിഡ് രോഗബാധിതനായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ മലയാളി ജഗദീഷ് കോവൽ മരണമടഞ്ഞു…

ലെസ്റ്റർ:- കാഞ്ഞങ്ങാട് സ്വദേശിയും ദീർഘകാലമായി ലെസ്റ്ററിൽ ഷെഫ് ആയി ജോലി ചെയ്തിരുന്നയാളുമായ  ജഗദീഷ് കോവൽ ആണ് മരണമടഞ്ഞത്. വീട്ടിൽ വീണതിനെ തുടർന്ന്  ആശുപത്രിയിലെത്തിച്ച ജഗദീഷിന് കോവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചിരുന്നു.എന്നാൽ ഹൃദയസ്തംഭനം മൂലമാണ് ആകസ്മിക മരണം സംഭവിച്ചത്. ഭാര്യ തുഷാര ജഗദീഷ്. 17, 11,7 വയസുകാരായ രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് ജഗദീഷിനുള്ളത്.  മൃതദേഹം ലെസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലാണുള്ളത്. 

കോവിഡിൻ്റെ ലോക്ഡൗൺ പിൻവലിച്ചതിന് ശേഷം ഓണാഘോഷത്തിന്റെ ഒരുക്കങ്ങളിലേക്ക് പ്രവേശിക്കുന്ന  യുകെ മലയാളികളെ തേടിയെത്തിയിരിക്കുന്ന വേദനിപ്പിക്കുന്ന വാര്‍ത്തയായിരിക്കുന്നു. മരണമടഞ്ഞ ജഗദീഷ് ബ്രിട്ടീഷ് പൗരനും ഭാര്യയും കുട്ടികളും പെർമനന്റ് റെസിഡൻസിയുള്ളവരുമാണ്.

ലെസ്റ്ററില്‍ ലണ്ടന്‍ റോഡിലുള്ള ഒരു റെസ്റ്റോറന്റിൽ  ഷെഫ് ആയി ജോലി ചെയ്ത് വരികയായിരുന്നു ജഗദീഷ്. കാര്യമായ സുഹൃത്ത് വലയം ഇല്ലാതിരുന്നതിനാല്‍ ഇന്നലെ വൈകിട്ടോടെ മരണ വാര്‍ത്ത അറിഞ്ഞെങ്കിലും  ഇവരുടെ കുടുംബത്തെ തിരിച്ചറിയാൻ കുറച്ച് സമയമെടുത്തു. ഭാര്യ തുഷാര ജോലി ചെയ്യുന്നില്ല എന്നാണ് അറിയുന്നത്.  
വിവരം അറിഞ്ഞ ഉടനെ സഹായ ഹസ്തവുമായി യുക്മ ട്രഷറർ അനീഷ് ജോൺ, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ,  എല്‍കെസി പ്രസിഡൻ്റ് ലൂയിസ് കെന്നഡി, സെക്രട്ടറി സുബിൻ സുഗുണൻ, മുൻ സെക്രട്ടറിമാരായ ജോസ് തോമസ്, ബിൻസി ജോസ്, മുൻ ട്രഷറർ ബിനു ശ്രീധർ, യുകെകെസിഎ മുൻ ട്രഷറർ വിജി ജോസഫ് തുടങ്ങിയവരുൾപ്പെടെ നിരവധി ലെസ്റ്റർ മലയാളികൾ  ജഗദീഷിന്റെ വീട്ടില്‍ എത്തിയിരുന്നു. കുടുംബാംഗങ്ങൾ ഐസലേഷനിൽ ആയതിനാൽ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അവർക്ക് വേണ്ട സഹായഹസ്തം വാഗ്ദാനം ചെയ്യുകയുണ്ടായി.

കോവിഡ് പോസിറ്റീവായി മരണം സംഭവിച്ചതിനാല്‍ ശവസംസ്‌കാരം അടക്കമുള്ള കാര്യങ്ങള്‍ യുകെയില്‍ തന്നെ ആയിരിക്കും. ഫ്യൂണറൽ ഡയറക്ടേഷ്സിനെ ഏർപ്പാട് ചെയ്തിട്ടുണ്ട്. ആശുപത്രി അധികൃതര്‍ തുടര്‍ നടപടികള്‍ ഇന്ന് കുടുംബത്തെ അറിയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.  കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ജഗദീഷിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, എൽ.കെ.സി പ്രസിഡൻ്റ് ലൂയിസ് കെന്നഡി, സെക്രട്ടറി സുബിൻ സുഗുണൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more