1 GBP = 103.12

കത്തോലിക്ക സഭയുടെ അഭ്യർത്ഥനയിൽ നടപടി; കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത യാക്കോബായ വൈദികനും വിലക്ക്

കത്തോലിക്ക സഭയുടെ അഭ്യർത്ഥനയിൽ നടപടി; കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത യാക്കോബായ വൈദികനും വിലക്ക്
കൊച്ചിയിൽ ഫ്രാങ്കോ മുളകലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്തതിന് യാക്കോബായ സഭ വൈദികനേതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂവറ്റുപുഴ പാമ്പക്കുട ദയറയിലെ യുഹനോൻ റമ്പാനെതിരെയാണ് യാക്കോബായ സഭയുടെ നടപടി.
വൈദികൻ രണ്ട് ദിവസം കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തുകയും പ്രസംഗിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കത്തോലിക്ക സഭയുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. വൈദികനെ പൊതുപരിപാടികളിൽ പങ്കുടുക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് യാക്കോബായ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ഉത്തരവ് പുറത്തിറക്കി.
ദയറയിൽ പ്രാർത്ഥനയും ദാരിദ്ര്യ വൃതവും അനുഷ്ടിച്ച് ജീവികേണ്ടവരാണ് റമ്പാനെന്നും അത്തരത്തിലുള്ളവർ കന്യാസ്ത്രീകളുടെ സമരം പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലെന്നും ഉത്തരവിൽ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more