1 GBP = 103.92

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു; സര്‍ക്കാരിന് കത്ത് കൈമാറി

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു; സര്‍ക്കാരിന് കത്ത് കൈമാറി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറിക്കു കത്തുനല്‍കി. വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

ഇന്ന് ഉച്ചയോടെ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്ത് ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതിനു ജേക്കബ് തോമസ് കത്തു നല്‍കിയത്. മറ്റൊന്നുംതന്നെ കത്തില്‍ വിശദീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തനിക്കെതിരെ പുറത്ത് വരുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു. ഇത്തരത്തില്‍ ഒരു കത്ത് കൈമാറിയ കാര്യം ജേക്കബ് തോമസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജേക്കബ് തോമസ് 2009–13 കാലയളവില്‍ തുറമുഖ ഡയറക്ടര്‍ ആയിരിക്കെ സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

Post Your Comments Here ( Click here for malayalam )

Press Esc to close
show more