1 GBP = 104.17

ബിഒടിബിയിൽ ഭാഗ്യം പരീക്ഷിച്ച കൊവെൻട്രിയിലെ തൊടുപുഴക്കാരൻ മലയാളിക്ക് ലഭിച്ചത് ഒരു ലക്ഷം പൗണ്ട് വിലയുള്ള റേഞ്ച് റോവർ സ്പോർട്ട് കാറും ഇരുപതിനായിരം പൗണ്ടും

ബിഒടിബിയിൽ ഭാഗ്യം പരീക്ഷിച്ച കൊവെൻട്രിയിലെ തൊടുപുഴക്കാരൻ മലയാളിക്ക് ലഭിച്ചത് ഒരു ലക്ഷം പൗണ്ട് വിലയുള്ള റേഞ്ച് റോവർ സ്പോർട്ട് കാറും ഇരുപതിനായിരം പൗണ്ടും

കോവൻട്രി: കോവൻട്രിയിലെ മലയാളിയായ ജേക്കബ് സ്റ്റീഫൻ യാദൃശ്ചികമായാണ് ബി ഓ ടി ബി എന്ന സൈറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയത്. ആഴ്ച തോറും വിലകൂടിയ പ്രീമിയം കാറുകൾ സമ്മാനമായി നൽകുന്ന ബി ഓ ടി ബിയിൽ ടിക്കറ്റെടുത്ത് ഓണലൈൻ ഗെയിമിൽ പങ്കെടുത്ത് വിജയിക്കുന്നവർക്കാണ് സമ്മാനങ്ങൾ ലഭിക്കുക. ഇക്കുറി കോവൻട്രിയിലെ മലയാളി നേഴ്സായ ജേക്കബ് സ്റ്റീഫനാണ് സമ്മാനം ലഭിച്ചത്. റേഞ്ച് റോവർ സ്പോർട്ട് പി 400 എച്ച് എസ് ഇ ഡൈനാമിക് കാറും ഇരുപതിനായിരം പൗണ്ടുമാണ് ജേക്കബ് സ്റ്റീഫന് ലഭിച്ചത്.

തൊടുപുഴക്കാരനായ ജേക്കബ് സ്റ്റീഫന്റെ പ്രീമിയം കാറുകളോടുള്ള കമ്പമാണ് ബി ഓ ടി ബിയിൽ ഭാഗ്യം പരീക്ഷിക്കാൻ പ്രേരകമായത്. ബി ഓ ടി ബി തങ്ങളുടെ ഇഷ്ട കാറിന്റെ ടിക്കറ്റെടുത്താൽ നൽകുന്ന ഓണലൈൻ ഗെയിമിൽ വിജയിക്കുന്നവർക്കാണ് സമ്മാനം. മത്സരത്തിന് നൽകുന്ന ഫുട്‌ബോൾ മത്സര ഗെയിമിൽ ഫുട്‌ബോളിന്റെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തുന്നവർക്ക് അവരുടെ ഇഷ്ട കാർ സമ്മാനമായി ലഭിക്കും. വിധിനിർണ്ണയം ജഡ്ജുമാർ നടത്തി മത്സര വിജയികളെ അവരുടെ വീടുകളിലെത്തി കമ്പനി പ്രതിനിധികൾ അറിയിക്കുകയാണ് പതിവ്.

ഇയാഴ്ചത്തെ മത്സര വിജയിയായ ജേക്കബ് സ്റ്റീഫന്റെ വീട്ടിൽ കമ്പനി അധികൃതരെത്തി വിവരമറിയിക്കുകയായിരുന്നു. വിഡിയോ സഹിതമാണ് കമ്പനി ജേക്കബ് സ്റ്റീഫന്റെ വിജയം വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പനി അധികൃതർ എത്തിയപ്പോൾ വീട്ടിലില്ലാതിരുന്ന ജേക്കബിനെ ഭാര്യ കവിത വിളിച്ച് വരുത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്. കോവൻട്രിയിൽ ഏജൻസി തിയേറ്റർ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്ന ജേക്കബ്ബ് നേഴ്സായ ഭാര്യ കവിതക്കും രണ്ടു മക്കൾക്കുമൊപ്പം കോവൻട്രിയിലാണ് താമസം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more