1 GBP = 103.69

ജീവന് ഭീഷണി; വിദേശത്ത് ജോലി വേണം; ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

ജീവന് ഭീഷണി; വിദേശത്ത് ജോലി വേണം; ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

ന്യൂഡൽഹി: രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയിൽ നിയമനം നൽകണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച കത്ത് പുറത്ത്. ജീവന് ഭീഷണയുണ്ടെന്നു കാട്ടിയാണ് ഇത്തരമൊരു നിയമനം തേടി ജേക്കബ് തോമസ് കത്തയച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കത്ത് നൽകിയ വിവരം ചില ഓൺലൈൻ മാധ്യങ്ങൾ പുറത്തുവിട്ടു. സംസ്ഥാനത്തെ പ്രബലരായ രാഷ് ട്രീയനേതാക്കൾക്കെതിരായി അന്വേഷണം നടത്തിയതിനാൽ ജീവന് ഭീഷണിയുണ്ടെന്നാണ് കത്തിൽ പറയുന്നതത്രേ.

വിജിലൻസ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജിലൻസ് മേധാവി എന്ന നിലയിൽ ഉന്നതർ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നത്. അതി ശക്തരായ അഴിമതിക്കാർ തന്റെ ജീവന് ഭീഷണി ഉയർത്തുകയാണ്. ഈ സാഹചര്യത്തിൽ ജീവൻ സംരക്ഷിക്കാൻ രാജ്യത്തിന് പുറത്ത് ജോലി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നടപടിയും ഉണ്ടായിട്ടില്ല. പാറ്റൂർ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ഹൈക്കോടതി വിമർശിച്ചിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more