1 GBP = 104.21
breaking news

ചക്ക ഇനി വെറും ചക്കയല്ല, സംസ്ഥാന ഫലമായി പ്രഖ്യാപിച്ചു

ചക്ക ഇനി വെറും ചക്കയല്ല, സംസ്ഥാന ഫലമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി.എസ്.സുനിൽ കുമാറാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലമായി ചക്കയെ സർക്കാർ പ്രഖ്യാപിച്ചത്. ചക്കയുടെ ഉത്പാദനവും വിൽപ്പനയും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി സുനിൽ കുമാർ വ്യക്തമാക്കി.
കൃഷി വകുപ്പ് ഇത് സംബന്ധിച്ച റിപ്പോർട്ട് നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു. ചക്കയിൽ നിന്നും 15,000 കോടിയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ചക്ക സംസ്ഥാനത്ത് വൻതോതിൽ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. ഔദ്യോഗിക ഫലപ്രഖ്യാപനത്തിലൂടെ ഈ കുറവ് മറികടക്കാൻ സാധിക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക് കൂട്ടൽ.

പ്രതിവർഷം 32 കോടി ചക്ക കേരളത്തിൽ ഉത്പാദിക്കപ്പെടുന്നുണ്ടെങ്കിലും അതിൽ 30 ശതമാനവും നശിച്ചു പോകുന്നുവെന്നാണ് കണക്കുകൾ. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീൽ വർദ്ധിക്കുമെന്നും ചക്ക നശിക്കുന്നത് തടയാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more