1 GBP = 103.87

വയറുവേദനയെടുത്ത് എൻ എച്ച് എസ് അത്യാഹിത വിഭാഗത്തിലെത്തിയ പതിനേഴുകാരനെ വീട്ടിലേയ്ക്ക് തിരിച്ചു വിട്ട്, മണിക്കൂറുകൾക്കുള്ളിൽ മരണമടഞ്ഞു

വയറുവേദനയെടുത്ത് എൻ എച്ച് എസ് അത്യാഹിത വിഭാഗത്തിലെത്തിയ പതിനേഴുകാരനെ വീട്ടിലേയ്ക്ക് തിരിച്ചു വിട്ട്, മണിക്കൂറുകൾക്കുള്ളിൽ മരണമടഞ്ഞു

വെയ്ൽസ്: ആരോഗ്യവാനായ ജാക് ഡൺ എന്ന പതിനേഴുകാരനാണ് ഡോക്ടർമാരുടെ അശ്രദ്ധ മൂലം മരണത്തിന് കീഴടങ്ങിയത്. സൗത്ത് വെയ്ൽസിലെ റോയൽ ഗ്‌ളാമോർഗൻ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരാണ് ജാക്കിന് കാര്യമായ പരിഗണന നൽകാതെ വീട്ടിലേക്ക് പറഞ്ഞയച്ചത്. അതികഠിനമായ വയറു വേദനമൂലം ലോക്കൽ ജിപിയെ സന്ദർശിച്ച ജാക്, ജി പിയുടെ നിർദ്ദേശപ്രകാരം എ ആൻഡ് ഇ യിൽ എത്തുകയായിരുന്നു. ജാക്കിനെ പരിശോധിച്ച ഡോക്ടർമാർ മലബന്ധം ഉണ്ടായത് മൂലമുള്ള വയറുവേദന മാത്രമാണെന്ന് വിധിയെഴുതി. ലക്‌സാവിറ്റീസ് നൽകി വിശ്രമിക്കാൻ ആവശ്യപ്പെട്ട് വീട്ടിലേക്ക് പറഞ്ഞയച്ച ജാക് വീട്ടിൽ കിടക്കയിൽ മരിച്ച് കിടക്കുന്നതാണ് മാതാപിതാക്കൾ കണ്ടത്.

ഡോക്ടർമാർ കാര്യമായ പരിശോധനകൾ നടത്തിയില്ലെന്ന് ജാക്കിന്റെ മാതാപിതാക്കൾ പറയുന്നു. കെറ്റ്കോസിഡോസ്‌ എന്ന രോഗാവസ്ഥയാണ് മകനുണ്ടായിരുന്നതെന്ന് പോസ്റ്മോർട്ടത്തിൽ തെളിഞ്ഞതായി മാതാപിതാക്കൾ പറയുന്നു. രക്തത്തിൽ അസിഡിറ്റി രൂപപ്പെടുന്ന അവസ്ഥയാണ് ഇത്. ശരിയായ പരിശോധനകൾ നൽകി ചികിത്സിച്ചിരുന്നെങ്കിൽ രോഗം ഭേദമാകുമായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു.

ഗ്ലൂക്കോസോ സാൾട്ട് സലയ്ൻ ട്രിപ്പോ നൽകിയിരുന്നെങ്കിൽ ജാക്കിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്ന് വിദഗ്ദർ പറയുന്നു. രോഷാകുലരായ മാതാപിതാക്കൾ എൻ എച്ച് എസിനെതിരെ നടപടികൾക്കൊരുങ്ങുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more