1 GBP = 101.22

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ രാജിപ്രഖ്യാപിച്ചു

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ രാജിപ്രഖ്യാപിച്ചു

വെല്ലിങ്ടൺ: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ രാജിപ്രഖ്യാപിച്ചു. അടുത്ത മാസം രാജിസമർപ്പിക്കുമെന്ന് ജസീന്ത അറിയിച്ചു.ഫെബ്രുവരി ഏഴിന് ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും അവർ ഒഴിയും. ഒക്ടോബർ 14ന് ന്യൂസിലാൻഡിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി ജസീന്തയുടെ രാജിപ്രഖ്യാപനം.

അടുത്ത ഒരു തെരഞ്ഞെടുപ്പിൽ കൂടി പാർട്ടിയെ നയിക്കാനുള്ള ഊർജമില്ലെന്ന് ജസീന്ത പറഞ്ഞു. ഭാവി പരിപാടിയെ കുറിച്ച് വേനൽക്കാല അവധിക്ക് ശേഷം തീരുമാനമെടുക്കും. രാജ്യത്തെ നയിക്കുകയെന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. അതൊടൊപ്പം തന്നെ വെല്ലുവിളി നിറഞ്ഞതുമാണ്. 2022ന്റെ അവസാനത്തോടെ തന്നെ പദവിയിൽ തുടരണോയെന്നത് താൻ ആലോചിച്ചിരുന്നതായി ജസീന്ത പറഞ്ഞു. ജോലി കഠിനമായത് കൊണ്ടല്ല താൻ സ്ഥാനമൊഴിയുന്നതെന്നും അവർ വ്യക്തമാക്കി.

2017ൽ 37ാം വയസിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോൾ ലോകത്തിലെ പ്രായം കുറഞ്ഞ വനിത പ്രധാനമന്ത്രി അവരായിരുന്നു. പിന്നീട് അധികാരത്തിലുള്ളപ്പോൾ തന്നെ അവർ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. ജസീന്തയുടെ നേതൃത്വത്തിലാണ് ന്യൂസിലാൻഡ് കോവിഡ് മഹാമാരിയെ നേരിട്ടത്. ക്രിസ്റ്റ്ചർച്ച് ഭീകരാക്രമണവും അഗ്നിപർവത സ്ഫോടനം പോലുള്ളവയെ ന്യൂസിലാൻഡ് നേരിട്ടതും അവരുടെ ഭരണകാലത്ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more