1 GBP = 104.04
breaking news

കൊറോണ വൈറസിന്റെ പുതിയ വകഭേദം; ഇറ്റലി വീണ്ടും ലോക്ക്ഡൗണിലേക്ക്

കൊറോണ വൈറസിന്റെ പുതിയ വകഭേദം; ഇറ്റലി വീണ്ടും ലോക്ക്ഡൗണിലേക്ക്

റോം: ​കൊ​റോ​ണ വൈ​റ​സി​‍െൻറ പു​തി​യ വ​ക​ഭേ​ദം വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​റ്റ​ലി വീ​ണ്ടും ലോ​ക്​​ഡൗ​ണി​ലേ​ക്ക്​ നീ​ങ്ങു​ന്നു. റോം, ​മി​ലാ​ൻ, വെ​നീ​സ്​ തു​ട​ങ്ങി 20ഓ​ളം ന​ഗ​ര​ങ്ങ​ൾ മാ​ർ​ച്ച്​ 15 മു​ത​ൽ ഏ​പ്രി​ൽ ആ​റു വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നാ​ണ്​ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന മ​ന്ത്രി മാ​രി​യോ ഡ്രാ​ഗി വി​ശ​ദീ​ക​രി​ച്ചു.

റെ​ഡ്​ സോ​ണി​ലു​ള്ള 20 ന​ഗ​ര​ങ്ങ​ളി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക​ല്ലാ​തെ ക​ട​ക​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. ജോ​ലി​യാ​വ​ശ്യാ​ർ​ഥം ആ​ളു​ക​ൾ​ക്ക്​ നി​ശ്ചി​ത സ​മ​യം മാ​ത്രം പു​റ​ത്തി​റ​ങ്ങാം. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും. റെ​ഡ്​ സോ​ണി​ലു​ള്ള​വ​ർ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​ത്​ ത​ട​യും. ബാ​റു​ക​ൾ​ക്കും റ​സ്​​റ്റ​റ​ൻ​റു​ക​ൾ​ക്കും ഹോം ​ഡെ​ലി​വ​റി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 250തി​ൽ അ​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യും റെ​ഡ്​ സോ​ണി​ലേ​ക്ക്​ മാ​റു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഈ​സ്​​റ്റ​റി​നോ​ട​നു​ബ​ന്ധ​മാ​യി ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ രാ​ജ്യം മു​ഴു​വ​ൻ റെ​ഡ്​ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച്​ ദേ​ശീ​യ ലോ​ക്​​ഡൗ​ൺ ആ​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. കോ​വി​ഡ്​ മ​ഹാ​മാ​രി ബാ​ധി​ച്ച്​ ഒ​രു വ​ർ​ഷം പി​ന്നി​ടു​േ​മ്പാ​ൾ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ തെ​ളി​ഞ്ഞ​തി​നാ​ലാ​ണ്​ അ​ടി​യ​ന്ത​ര തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തെ​ന്ന്​ പ്ര​ധാ​ന മ​ന്ത്രി മാ​രി​യോ ഡ്രാ​ഗി പ​റ​ഞ്ഞു. 

ഇ​റ്റ​ലി​ക്ക്​ പി​ന്നാ​ലെ ​ഫ്രാ​ൻ​സും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പൂ​ർ​ണ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more