1 GBP = 103.81

ഇറ്റലി തിരഞ്ഞെടുപ്പ് ഫലം ഇന്ന്; മുൻ പ്രധാനമന്ത്രി ബെർലുസ്‌കോനി നയിക്കുന്ന വലതുപക്ഷത്തിന് സാധ്യത

ഇറ്റലി തിരഞ്ഞെടുപ്പ് ഫലം ഇന്ന്; മുൻ പ്രധാനമന്ത്രി ബെർലുസ്‌കോനി നയിക്കുന്ന വലതുപക്ഷത്തിന് സാധ്യത

റോം: ​കു​ടി​യേ​റ്റ​വും തൊ​ഴി​ലി​ല്ലാ​യ്​​മ​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും പ്ര​ചാ​ര​ണ വി​ഷ​യ​മാ​യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​റ്റ​ലി വോ​ട്ടു​ചെ​യ്​​തു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി സി​ൽ​വി​യോ ബെ​ർ​ലു​സ്​​കോ​നി ന​യി​ക്കു​ന്ന വ​ല​തു​പ​ക്ഷ​ത്തി​​െൻറ തി​രി​ച്ചു​വ​ര​വി​ന്​ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളി​ങ്​ ശ​ത​മാ​നം സ​മീ​പ​കാ​ല​ത്തെ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണെ​ന്നാ​ണ്​ പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ. ബെ​ർ​ലു​സ്​​കോ​നി​യു​ടെ മ​ധ്യ വ​ല​തു​പ​ക്ഷ ക​ക്ഷി​യും തീ​വ്ര​വ​ല​തു പ​ക്ഷ​ങ്ങ​ളും ​ചേ​ർ​ന്ന്​ പാ​ർ​ല​മ​െൻറി​ലെ വ​ലി​യ മു​ന്ന​ണി​യാ​കു​മെ​ന്നും പു​തു​താ​യി നി​ല​വി​ൽ വ​ന്ന ഫൈ​വ്​ സ്​​റ്റാ​ർ മൂ​വ്​​മ​െൻറ്​ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​കു​മെ​ന്നും ക​രു​തു​ന്ന പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ങ്ങ​ൾ ഇ​ന്ന​റി​യാം.

അ​ഴി​മ​തി​യും വ​ർ​ധി​ച്ചു​വ​രു​ന്ന ദാ​രി​ദ്ര്യ​വും യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ അ​പ​ക​ട മു​ന​മ്പി​ൽ നി​ർ​ത്തി​യ ഘ​ട്ട​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ്​ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ കാ​ണു​ന്ന​ത്. യൂ​റോ​പ്പി​ൽ തീ​വ്ര​വ​ല​തു​പ​ക്ഷം അ​ധി​കാ​ര​മേ​റു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​റ്റ​ലി മാ​റു​മോ എ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. കു​ടി​യേ​റ്റ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി രം​ഗ​ത്തു​വ​ന്ന ന​വ നാ​സി​ക​ൾ ഇ​റ്റ​ലി​യി​ൽ ക്ര​മേ​ണ ക​രു​ത്താ​ർ​ജി​ച്ചു​വ​രു​ക​യാ​ണ്. അ​ടു​ത്തി​ടെ രാ​ജ്യ​ത്ത്​ ന​ട​ന്ന ന​വ​നാ​സി ആ​ക്ര​മ​ണ​ത്തി​ൽ ആ​റ്​ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു.

ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളും നി​കു​തി​വെ​ട്ടി​പ്പും കാ​ര​ണം 2011ൽ ​അ​ധി​കാ​രം വി​ടാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ 81കാ​ര​നാ​യ ബെ​ർ​ലു​സ്​​കോ​നി വീ​ണ്ടും തി​രി​ച്ചു​വ​രു​ന്നു​വെ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ പ്ര​ധാ​ന സ​വി​ശേ​ഷ​ത. നി​കു​തി വെ​ട്ടി​പ്പ്​ കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​തി​നാ​ൽ ഇ​നി ഒൗ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ വ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന​ത്​ അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ഡ​മ്മി സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി പി​ന്നാ​മ്പു​റ​ത്തി​രു​ന്ന്​ ഭ​രി​ക്കാ​നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ ശ്ര​മം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more