1 GBP = 103.12

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; രണ്ട് കോടി വീതം നഷ്ടപരിഹാരം വേണമെന്ന് മറിയം റഷീദയും ഫൗസിയ ഹസനും

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; രണ്ട് കോടി വീതം നഷ്ടപരിഹാരം വേണമെന്ന് മറിയം റഷീദയും ഫൗസിയ ഹസനും

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷ നിയമം ചുമത്തപ്പെട്ട ഒരുവര്‍ഷം ക്രൂരപീഡനത്തിന് തങ്ങള്‍ ഇരകളായി. പ്രതികളില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടെന്നും നഷ്ടപരിഹാരം 18 പ്രതികളില്‍ നിന്ന് ഈടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിക്കും സിബിഐക്കും മറിയം റഷീദയും ഫൗസിയ ഹസനും അപേക്ഷ നല്‍കി. സര്‍ക്കാരിന്റെ പണം തങ്ങള്‍ക്ക് വേണ്ടെന്നും പ്രതികളില്‍ നിന്നും രണ്ട് കോടി രൂപ വീതം ഈടാക്കിനല്‍കണമെന്നാണ് അപേക്ഷയിലെ ആവശ്യം. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഗൂഡാലോചന സംബന്ധിച്ച് സിബി മാത്യൂസിന് വ്യക്തമായിരുന്നെന്നും അവര്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more