1 GBP = 103.12

ബഹിരാകാശ മനുഷ്യ ദൗത്യം:രക്ഷാപരീക്ഷണം പൂർണ വിജയം

ബഹിരാകാശ മനുഷ്യ ദൗത്യം:രക്ഷാപരീക്ഷണം പൂർണ വിജയം

തിരുവനന്തപുരം:മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്‌ക്കാനുള്ള പേടകവും അപകടമുണ്ടായാൽ രക്ഷപ്പെടുത്താനുള്ള സാങ്കേതിക വിദ്യയും ഇന്നലെ ഐ. എസ്.ആർ.ഒ. വിജയകരമായി പരീക്ഷിച്ചു. പാഡ് അബോർട്ട് ടെസ്റ്റ് അഥവാ ക്രൂ ബെയിൽ ഔട്ട് ടെസ്റ്റ് എന്ന ഈ സങ്കേതം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചെെന എന്നിവർക്കാണ് ഇതുവരെ ഈ വിദ്യ ഉള്ളത്.

പറക്കുമ്പോൾ അപകടമുണ്ടായാൽ നടപ്പാക്കേണ്ട രക്ഷാപദ്ധതിയാണ് പരീക്ഷിച്ചത്. ബഹിരാകാശത്ത് അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ളതാണ് അടുത്ത പരീക്ഷണമെന്ന് വി.എസ്.എസ്. സി.ഡയറക്ടർ എസ്. സോമനാഥ് പറഞ്ഞു. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവനും പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more