1 GBP = 103.12

മുത്തലാഖിനെതിരേ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് സാമൂഹിക ഭ്രഷ്ട്

മുത്തലാഖിനെതിരേ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് സാമൂഹിക ഭ്രഷ്ട്

മുത്തലാഖിനെതിരേ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് നേരെ സാമൂഹിക ഭ്രഷ്ട് എന്ന് ആരോപണം. സുപ്രീംകോടതി വിധിയോടെ തന്റെ സാധാരണ ജീവിതം തകിടം മറിഞ്ഞുവെന്ന് ഇസ്രത് ജഹാന്‍ പറയുന്നു. സ്വഭാവം ചീത്തയാണ് എന്ന് പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി അവര്‍ പറഞ്ഞു. ചീത്തസ്ത്രീ എന്ന തരത്തിലുള്ള വിളികള്‍ നേരിട്ട് കേള്‍ക്കേണ്ടതായി വന്നു. പുരുഷന്‍മാര്‍ക്കും ഇസ്ലാമിനും എതിരാണ് താനെന്ന് പറഞ്ഞുപരത്തുന്നതായും അയല്‍ക്കാര്‍ മിണ്ടുന്നില്ലെന്നും ഇസ്രത് ജഹാന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞുു. തന്റെ മുഖം മറയ്ക്കാനുള്ളതല്ലെന്നും ലോകം മുഴുവന്‍ കാണാനുള്ളതാണ് എന്നും ഇസ്രത് ജഹാന്‍ വ്യക്തമാക്കി.

31 കാരിയായ ഇസ്രത് ബംഗാളിലെ ഹൗറ സ്വദേശിയാണ്. സ്ത്രീധനം ഉപയോഗിച്ച് ഭര്‍ത്താവ് 2004 ല്‍ വാങ്ങിയ വീട്ടിലാണ് ഇസ്രത് കഴിയുന്നത്. 2015 ലാണ് ഇസ്രത് ജഹാനെ ഭര്‍ത്താവ് മൂര്‍തസ ഗള്‍ഫില്‍ നിന്ന് മൊബൈലിലൂടെ മൊഴി ചൊല്ലിയത്. ഇതിനെതിരേയാണ് ഇസ്രത് കോടതിയെ സമീപിച്ചത്. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഭര്‍ത്താവിന്റെ ജേഷ്ഠനും കുടുംബവും ഇവരുടെ വീട്ടില്‍ തന്നെയാണ് താമസം.

തനിക്ക് വേണ്ടി ഹാജരായ അഭിഭാഷക നാസിയ ഇലാഹി ഖാനെതിരേയും വിമര്‍ശനം ഉയരുന്നുണ്ടെന്ന് ഇസ്രത് പറയുന്നു. എന്നാല്‍ ഇതൊന്നും തന്നെ തളര്‍ത്തില്ലെന്നാണ് ഇസ്രതിന്റെ നിലപാട്. സ്ത്രീകള്‍ക്കായും ലിംഗതുല്യതയ്ക്കായും നീതിയ്ക്ക് വേണ്ടിയും പോരാടും. നാല് വര്‍ഷമായി എന്റെ കുട്ടികളെ പഠിപ്പിക്കാനാകുന്നില്ല. പണമില്ലാത്തതാണ് കാരണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ചെലവുകള്‍ക്കുമായി പണം ആവശ്യപ്പെട്ട് കേസ് കൊടുക്കാനിരിക്കുകയാണ്. വിദ്യാഭ്യാസം കുട്ടികളുടെ ജന്മാവകാശമാണ് എന്നും ഇസ്രത് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more