1 GBP = 103.14

ഇസ്രായേലിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; കേവലഭൂരിപക്ഷം തികയ്ക്കാനാവാതെ നെതന്യാഹു

ഇസ്രായേലിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; കേവലഭൂരിപക്ഷം തികയ്ക്കാനാവാതെ നെതന്യാഹു

ടെൽ അവീവ്​: ഭരണം നിലനിർത്താൻ പാടുപെട്ട്​ ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു. ഫ​ലപ്രഖ്യാപനം 90 ശതമാനം പൂർത്തിയാകു​േമ്പാൾ കേവല ഭൂരിപക്ഷത്തിന്​ എട്ടു സീറ്റ്​ അകലെയാണ്​ നെതന്യാഹുവിന്‍റെ തീവ്രവലതുപക്ഷ സഖ്യം. പ്രതിപക്ഷത്തെ മറ്റൊരു തീവ്രവലതുപക്ഷ കക്ഷി കൂടി പിന്തുണ നൽകിയാലും ഏഴു സീറ്റേ ലഭിക്കൂ. യഥാർഥ ചിത്രം ലഭിക്കാൻ അവസാന ഫലം വരെ കാത്തിരിക്കേണ്ടിവരുമെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിന്​ സമാനമായി രാഷ്​ട്രീയ പ്രതിസന്ധി ഇസ്രായേലിനെ തുറിച്ചുനോക്കുമെന്നാണ്​ സൂചന.

രാജ്യത്തിന്‍റെ ചരിത്രത്തിൽ ദീർഘകാലം പ്രധാനമന്ത്രി പദം അലങ്കരിച്ച റെക്കോഡുള്ള നെതന്യാഹു തന്‍റെ ലിക്കുഡ്​ പാർട്ടി വീണ്ടും ഭരണം പിടിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ഇത്​ സാക്ഷാത്​കരിക്കാൻ പ്രതിപക്ഷത്തെ ‘യമീന’ എന്ന കക്ഷി കൂടി ​കനിയേണ്ടിവരും. നേരത്തെ നെതന്യാഹുവിനൊപ്പമായിരുന്ന പാർട്ടി ഇതുവരെയും നിലപാട്​ വ്യക്​തമാക്കിയിട്ടില്ല. പ്രധാന പ്രതിപക്ഷ കക്ഷിയായ യായർ ലാപിഡിന്​ 17 സീറ്റാണുള്ളത്​. 

2009 മുതൽ ഇസ്രായേലിൽ അധികാരം നിലനിർത്തുന്ന നെതന്യാഹു അതിന്​ മുമ്പും മൂന്നുതവണ പ്രധാനമന്ത്രിയായിരുന്നു. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന്‍റെ രാജിക്കായി നേരത്തെ സമ്മർദം ശക്​തമാണ്​. കേവല ഭൂരിപക്ഷം പിടിക്കുകയോ പ്രതിപക്ഷത്തെ കക്ഷികളെ കൂടെക്കൂട്ടുകയോ ചെയ്യാനായില്ലെങ്കിൽ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക്​ ഇസ്രായേൽ വീണ്ടും എത്തുമെന്ന സവിശേഷതയുമുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more