1 GBP = 103.33

ഇ​സ്രാ​യേ​ൽ ​സൈ​ന്യം അ​ധ്യാ​പ​ക​ൻ അ​ട​ക്കം ര​ണ്ടു പേ​രെ വെ​ടി​വെ​ച്ചു​കൊ​ന്നു

ഇ​സ്രാ​യേ​ൽ ​സൈ​ന്യം അ​ധ്യാ​പ​ക​ൻ അ​ട​ക്കം ര​ണ്ടു പേ​രെ വെ​ടി​വെ​ച്ചു​കൊ​ന്നു

റാ​മ​ല്ല: അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ ജെ​നി​നി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ക്രൂ​ര​ത തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ​ത്തി​യ ഇ​സ്രാ​യേ​ൽ ​സൈ​ന്യം അ​ധ്യാ​പ​ക​ൻ അ​ട​ക്കം ര​ണ്ടു പേ​രെ വെ​ടി​വെ​ച്ചു​കൊ​ന്നു.

ജ​വാ​ദ് ബ​വ​ഖ്ന (57), ആ​ദം ജ​ബ​രി​ൻ (28) എ​ന്നി​വ​രാ​ണ് കൊ​ല​പ്പെ​ട്ട​തെ​ന്ന് ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജ​വാ​ദ് സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. ഫ​ല​സ്തീ​ൻ അ​തോ​റി​റ്റി​യെ ന​യി​ക്കു​ന്ന ഫ​ത​ഹ് പാ​ർ​ട്ടി​യു​ടെ സാ​യു​ധ വി​ഭാ​ഗ​മാ​യ അ​ൽ​അ​ഖ്സ അം​ഗ​മാ​ണ് ആ​ദം.

ആ​ദം ജ​ബ​രി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ജ​വാ​ദി​നെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ഈ ​വ​ർ​ഷം ആ​രം​ഭി​ച്ച് 19 ദി​വ​സ​മാ​യ​പ്പോ​ഴേ​ക്കും വെ​സ്റ്റ് ബാ​ങ്കി​ൽ 17 ഫ​ല​സ്തീ​നി​ക​ളെ​യാ​ണ് ഇ​സ്രാ​യേ​ൽ സേ​ന വെ​ടി​വെ​ച്ചു​കൊ​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more