1 GBP = 103.74
breaking news

ലണ്ടൻ നഗരം ക്രിമിനൽ ഗ്യാങ്ങുകൾ കയ്യടക്കുന്നുവോ? ഇന്നലെ തലസ്ഥാന നഗരിയിൽ ഒരാൾ കൊല്ലപ്പെട്ടു; ഈ വര്ഷം ഇതുവരെ 66 പേർ

ലണ്ടൻ നഗരം ക്രിമിനൽ ഗ്യാങ്ങുകൾ കയ്യടക്കുന്നുവോ? ഇന്നലെ തലസ്ഥാന നഗരിയിൽ ഒരാൾ കൊല്ലപ്പെട്ടു; ഈ വര്ഷം ഇതുവരെ 66 പേർ

ലണ്ടൻ: അക്രമങ്ങൾ അമർച്ച ചെയ്യുമെന്ന സർക്കാരിന്റെ പ്രഖ്യാപനങ്ങൾ വെള്ളത്തിൽ വരച്ച വര പോലെയാകുന്നു. തലസ്ഥാന നഗരിയിൽ ഇന്നലെ പട്ടാപ്പകൽ കത്തിക്കുത്തിന് ഇരയായി ഒരാൾ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് ലണ്ടനിലെ ഐലിംഗ്ടണിലെ അപ്പർ സ്ട്രീറ്റിൽ യുവാവ് കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്. പാരാ മെഡിക്കൽ ടീം സ്ഥലത്തെത്തിയെങ്കിലും ഗുരുതര പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

ലോക്കൽ ബിസിനെസ്സ് ഉടമസ്ഥനായ ഗ്രിഗറി ബാരി സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ. “ആറരയോടെ അപ്പർ സ്ട്രീറ്റിലെ ടൗൺ ഹാളിന് സമീപം ഒരു ഒരു വാൻ വന്നതും, അതിലുണ്ടായിരുന്ന രണ്ടു പേർ മറ്റൊരാളുമായി വാഗ്‌വാദമുണ്ടായി. തുടർന്നാണ് കത്തിക്കുത്ത് നടന്നത്”. സംഭവത്തെത്തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ വർഷം ഇതുവരെ ലണ്ടൻ നഗരത്തിൽ നടന്നത് 66 കൊലപാതകങ്ങളാണ്.

ഇക്കഴിഞ്ഞ ആഴ്ചാവസാനം സൗത്ത് വെസ്റ്റ് ലണ്ടനിലെ മിച്ചാമിൽ 28കാരനായ യുവാവ് മറ്റൊരു കത്തിക്കുത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അരുണേഷ് തങ്കരാജ എന്നയാളാണ് ഇവിടെ കൊല ചെയ്യപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ 44 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച്ച പുലർച്ചെ മിച്ചമിലെ അപ്പർ ഗ്രീൻ ഈസ്റ്റിലാണ് ആക്രമണം നടന്നത്. പ്രതിക്കെതിരെ 35 കാരനായ മറ്റൊരാളെ ആക്രമിക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more