1 GBP = 104.25
breaking news

ക്രിസ്തുമസ് അവധിയാഘോഷിക്കാൻ ഐസ്ലാൻഡിലെത്തിയ ഏഷ്യൻ വംശജരായ ബ്രിട്ടീഷുകാർ വാഹനാപകടത്തിൽപ്പെട്ടു; പാലത്തിൽ നിന്നും തെന്നി 26 അടി താഴ്ചയിലേക്ക് മറിഞ്ഞ വാഹനത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു, നാലുപേർ ഗുരുതരാവസ്ഥയിൽ

ക്രിസ്തുമസ് അവധിയാഘോഷിക്കാൻ ഐസ്ലാൻഡിലെത്തിയ ഏഷ്യൻ വംശജരായ ബ്രിട്ടീഷുകാർ വാഹനാപകടത്തിൽപ്പെട്ടു; പാലത്തിൽ നിന്നും തെന്നി 26 അടി താഴ്ചയിലേക്ക് മറിഞ്ഞ വാഹനത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു, നാലുപേർ ഗുരുതരാവസ്ഥയിൽ

ലണ്ടൻ: ക്രിസ്തുമസ് അവധിയാഘോഷിക്കാൻ ഐസ്ലാൻഡിലേക്ക് പോയ ഏഷ്യൻ വംശജരായ ബ്രിട്ടീഷ് സംഘത്തിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. സൗത്ത് ഐസ്ലാൻഡിലെ ഡാർക്ക് ഡെസേർട്ട് എന്നറിയപ്പെടുന്ന സ്‌കെയ്‌ഡർസണ്ടർ എന്ന പ്രദേശത്ത് വച്ചാണ് ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ദാരുണമായ അപകടമുണ്ടായത്. രണ്ടു കുടുംബത്തിലെ ഏഴുപേരാണ് സംഘത്തിലുണ്ടായത്. റോഡിൽ നിന്ന് തെന്നി പാലത്തിൽ നിന്ന് 26 അടി താഴേക്ക് പതിച്ച ടൊയോട്ട ലാൻഡ് ക്രൂയിസറിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണടഞ്ഞിരുന്നു. മറ്റ് നാലുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. രണ്ടു ദമ്പതികളും ഒൻപത് വയസായ ആൺകുട്ടിയും എട്ടു വയസ്സായ പെൺകുട്ടിയും ഒരു നവജാത ശിശുവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ആരൊക്കെയാണ് മരണപ്പെട്ടതെന്ന് വ്യക്തമല്ല. എന്നാൽ സംഭവസ്ഥലത്ത് വച്ച് തന്നെ നവജാത ശിശു മരിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ വാഹനം പലതവണ കരണം മറിഞ്ഞാണ് വീണതെന്ന് ദൃക്‌സാക്ഷികളിൽ ഒരാളായ ടൂർ ഗൈഡ് അഡോൾഫ് പറയുന്നു. നാലുപേർ വാഹനത്തിന് പുറത്തേക്ക് തെറിച്ച് വീണിരുന്നു. വാഹനത്തിനകത്ത് കുടുങ്ങിയ മൂന്ന് പേരെയും പോലീസും രക്ഷാ ദൗത്യ സംഘവുമെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

എയർ ആംബുലൻസും പാരാ മെഡിക്കൽ സംഘവും ചേർന്നാണ് ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഐസ്ലാൻഡിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഗ്ലേസിയേഴ്‌സ് സന്ദർശിക്കാനാണ് കുടുംബം എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more