1 GBP = 103.38

ഐ എസ് എല്‍ കിരീടം കൊല്‍ക്കത്തക്ക്; മഞ്ഞക്കടലിന്റെ ആവേശം ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചില്ല; ഷൂട്ടൗട്ടില്‍ 4 3 നാണ് കൊല്‍ക്കത്ത കിരീടമണിഞ്ഞത്

ഐ എസ് എല്‍ കിരീടം കൊല്‍ക്കത്തക്ക്; മഞ്ഞക്കടലിന്റെ ആവേശം ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചില്ല; ഷൂട്ടൗട്ടില്‍ 4  3 നാണ് കൊല്‍ക്കത്ത കിരീടമണിഞ്ഞത്

കൊച്ചി : അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തില്‍ ബ്‌ളാസ്‌റ്‌റേഴ്‌സിന്റെ കൈപ്പിടിയില്‍ നിന്ന് ഐഎസ്എല്‍ കിരീടം അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കി. ഷൂട്ടൌട്ടില്‍ 43 എന്ന സ്‌കോറിലാണ് ബ്‌ളാസ്‌റ്‌റേഴ്‌സിനെ കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്.

ഷൂട്ടൌട്ടില്‍ തുടക്കം ഗംഭീരമാക്കിയ ബ്‌ളാസ്‌റ്റേഴ്‌സിന് പിന്നീട് പിഴച്ചു. തുടക്കം പാളിയ കൊല്‍ക്കത്ത വിജയത്തിലേക്ക് അവസാന ഗോള്‍ പായിച്ചു. എന്‍ഡോയെയയും ഹെങ്ബര്‍ട്ടുമാണ് ബ്‌ളാസ്‌റ്റേഴ്‌സിന്റെ കിക്കുകള്‍ പാഴാക്കിയത്. കൊല്‍ക്കത്തയ്ക്കുവേണ്ടി ആദ്യ കിക്കെടുത്ത ഹ്യൂമിനും പിഴിച്ചു. ജര്‍മന്‍, ബെല്‍ഫോര്‍ട്ട്, റഫീഖ് എന്നിവര്‍ ബ്‌ളാസ്‌റ്റേഴ്‌സിനുവേണ്ടിയും ഡ്യൂട്ടി, ബോര്‍ഹ, ലാറ എന്നിവര്‍ കൊല്‍ക്കത്തയ്ക്കുവേണ്ടിയും ഗോള്‍ നേടി.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും (11) സമനിലയില്‍ അവസാനിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക്‌നീണ്ടത്. ഷൂട്ട് ഔട്ടില്‍ (43) കൊല്‍ക്കത്ത വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.നിശ്ചിത സമയത്ത് മുപ്പത്തിയേഴാം മിനുട്ടില്‍ മുഹമ്മദ് റാഫിയുടെ ഹെഡ്ഡറിലൂടെ ബ്‌ളാസ്‌റ്റേഴ്‌സ് നേടിയ ഗോളിന് മിനിട്ടുകള്‍ക്കകം കൊല്‍ക്കത്ത മറുഗോളുകൊണ്ട് മറുപടി നല്‍കി. നാല്പത്തിനാലാം മിനുട്ടില്‍ ഹെഡ്ഡറിലൂടെയാണ് കൊല്‍ക്കത്തയുടെയും ഗോള്‍ നേട്ടം.

മെഹ്താബ് ഹുസൈന്റെ കോര്‍ണറില്‍ മനോഹരമായ ഒരു ഹെഡ്ഡറിലുടെയാണ് മുഹമ്മദ് റാഫി ലക്ഷ്യം കണ്ടത്. മിനിട്ടുകള്‍ക്കകം സമീഗ് ഡൌട്ടിന്റെ കോര്‍ണറില്‍ സെറീനോ ഹെഡ്ഡറിലൂടെ കൊല്‍ക്കത്തയുടെ സമനില ഗോള്‍ നേടി. സമനിലയില്‍ അവസാനിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക്‌നീണ്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more