1 GBP = 103.76

ഇസ്ലാമിക്ക് സ്‌റ്റേറ്റിലേക്ക് കൂടുതല്‍ റിക്രൂട്ട്‌മെന്റ് ; സന്ദേശത്തിന്റെ ഉറവിടം അഫ്ഗാനിസ്ഥാന്‍

ഇസ്ലാമിക്ക് സ്‌റ്റേറ്റിലേക്ക് കൂടുതല്‍ റിക്രൂട്ട്‌മെന്റ് ; സന്ദേശത്തിന്റെ ഉറവിടം അഫ്ഗാനിസ്ഥാന്‍

കാസര്‍ഗോഡ്: ഐ എസ് കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ മലയാളികളെ റിക്രൂട്ട് ചെയ്യുമെന്ന വെല്ലുവിളി ഉയര്‍ത്തി ശബ്ദ സന്ദേശം.അഫ്ഗാനിസ്ഥാനില്‍ നിന്നും അബ്ദുള്‍ റാഷിദാണ് സന്ദേശം അയച്ചിരിക്കുന്നത്. മലയാളികളുടെ ഐ എസ്സ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുമ്പോഴും അന്വേഷണ ഏജനസികള്‍ നോക്കുകുത്തികളായി മാറുന്നു.

ഇതിനിടയില്‍ ഐ എസ്സ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്ട്‌സ അപ്പ് ഗ്രൂപ്പുകളും സംസ്ഥാനത്ത് സജീവമാകുന്നു.റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ്.കേരളത്തില്‍ നിന്നും സ്തികളും കുട്ടികളും ഉള്‍പ്പടെ 21 പേരെ അഫ്ഗാനിസ്ഥാനിലെ ഐ എസ്സ് കേന്ദ്രത്തിലെത്തിച്ച പടന്ന സ്വദേശി അബ്ദുള്‍ റാഷിദാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ഐ എസ്സ് ആശയ പ്രചരണം ശക്തമാക്കുന്നത്. ഇത്തരത്തില്‍ 60 തോളം സന്ദേശങ്ങളാണ് ഇയാള്‍ അയച്ചിരിക്കുന്നത്.

ഐ എസ്സിനെതിരെയുള്ള നീക്കങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുകയും ഒപ്പം കൂടുതല്‍ പേരെ ഇസ്ലാമിക്ക് സ്‌റ്റേറ്റില്‍ എത്തിക്കുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വരും നാളുകളില്‍ ഐ എസ്സില്‍ എത്തുന്ന മലയാളികളില്‍ ഭൂരിഭാഗം പേരും പീസ്സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂളില്‍ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികളായിരിക്കുമെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.

കേരളത്തിലെ വാര്‍ത്ത ചാനലുകളും സമൂഹ മാധ്യമങ്ങളും കൃത്യമായി ഇവരുടെ നിരീക്ഷണത്തിലാണെന്നതിന് തെളിവായി മാറുന്നു സന്ദേശത്തിലെ വാചകങ്ങള്‍.ഡ്രോണ്‍ ആക്രമണത്തിലും മറ്റുമായി ഇവിടെ എത്തിയ ഭൂരിഭാഗം പേരും മരണപെട്ടതോടെ കൂടുതല്‍ റിക്രൂട്ട് മെന്റിനായുള്ള നീക്കങ്ങളും നടക്കുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതേ സമയം ഇവരുടെ ആശയവിനമയം പോലും തടയിടാന്‍ നമ്മുടെ അന്വേഷണ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെ എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more