1 GBP = 104.00
breaking news

ഐസിസ് കേരളാ തലവന്‍ അടക്കം 14 മലയാളികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു; സിറിയയിലും ഇറാക്കിലും 17 മലയാളികള്‍ ഉണ്ടെന്ന് വെളിപ്പെടുത്തല്‍

ഐസിസ് കേരളാ തലവന്‍ അടക്കം 14 മലയാളികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു; സിറിയയിലും ഇറാക്കിലും 17 മലയാളികള്‍ ഉണ്ടെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കേരളത്തിലെ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുവന്ന ഷജീര്‍ മംഗലശേരി അടക്കം 14 മലയാളികള്‍ സിറിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. മലയാളികളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മലയാളത്തില്‍ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ രണ്ട് വെബ്‌സൈറ്റുകള്‍ ഷജീര്‍ നടത്തിയിരുന്നു. ഇയാള്‍ അഡ്മിനായ ഈ രണ്ട് സൈറ്റുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

കാസര്‍കോട് നിന്ന് ഐസിസില്‍ ചേര്‍ന്ന ഹഫീസുദ്ദീന്‍, യഹിയ, മര്‍വാന്‍, മുര്‍ഷിദ് മുഹമ്മദ് എന്നിവരും കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പാപ്പിനിശ്ശേരി ഗ്രൂപ്പിലെ ഷമീര്‍ പഴഞ്ചിറപ്പള്ളി, മകന്‍ സലിം, കണ്ണൂര്‍ ചാലാട്ടെ ഷഫ്‌നാദ്, വടകരയിലെ മന്‍സൂര്‍, മലപ്പുറം കൊണ്ടോട്ടിയിലെ മന്‍സൂര്‍, മലപ്പുറം വാണിയമ്പലത്തെ മുഖദില്‍, പാലക്കാട്ടെ അബു താഹിര്‍, പാലക്കാട് സ്വദേശി തന്നൊയായ ഷിബി എന്നിവരും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. വളപട്ടണം ഗ്രൂപ്പില്‍ ഷമീറിന്റെ ഭാര്യ, രണ്ടു മക്കള്‍, മുഹമ്മദ് റിഫാലിന്റെ മാഹി സ്വദേശിയായ ഭാര്യ ഹുദ, അബ്ദുള്‍ മനാഫ്, മൂന്നു മക്കള്‍, വളപട്ടണത്തെ തന്നെ ഷബീര്‍, ഇയാളുടെ ഭാര്യ എന്നിവരുമുണ്ട്.

കേരളത്തില്‍ നിന്ന് 22 പേരാണ് ഐസിസില്‍ ചേര്‍ന്നതായി ഔദ്യോഗിക വിവരമുള്ളത്. എന്നാല്‍,? റിയയിലും നംഗര്‍ഹാര്‍ തുടങ്ങിയ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഇപ്പോഴുണ്ടെന്നാണ് നിഗമനം. കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന ശേഷം കൊല്ലപ്പെട്ടചിലരുടെ ചിത്രങ്ങളടങ്ങിയ രണ്ടര മിനിട്ടുള്ള വീഡിയോ നേരത്തെ ഐസിസ് പ്രചരിപ്പിച്ചിരുന്നു.

അതേസമയം,? സിറിയയിലും ഇറാക്കിലുമായി 17 മലയാളികള്‍ ഐസിസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ ഐസിസ് അനുഭാവിയും കണ്ണൂര്‍ സ്വദേശിയുമായ ഷാജഹാന്‍ വെള്ളുവക്കണ്ടി അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തി. 2016 മുതല്‍ ഇവര്‍ സിറിയയില്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും ഷാജഹാന്‍ പറഞ്ഞു. അതേസമയം,? ഐസിസില്‍ ചേര്‍ന്ന്‌കൊല്ലപ്പെട്ടവരെ കൂടാതെയുള്ള മലയാളികളാണോ ഇതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. 14 മലയാളികള്‍ മരിച്ച വിവരം അറിയാതെയാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞതെന്നും സംശയമുണ്ട്. സിറിയയിലുള്ള ഐസിസിന് അനുഭാവികളില്‍ ഭൂരിഭാഗവും മലയാളികളാണെന്നും ഇയാള്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more