1 GBP = 103.14

ബജറ്റ് ചോര്‍ന്നത് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് വഴി; സ്റ്റാഫിനെ പുറത്താക്കി തോമസ് ഐസക്ക്

ബജറ്റ് ചോര്‍ന്നത്  മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് വഴി; സ്റ്റാഫിനെ പുറത്താക്കി തോമസ് ഐസക്ക്

ബജറ്റ് ചോര്‍ന്നെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് നടപടിയെടുത്തു. അസിസ്റ്റന്റ് ചീഫ് സെക്രട്ടറിയായ മനോജ് കെ പുതിയവിള എന്ന പേഴ്‌സണല്‍ സ്റ്റാഫിനെയാണ് മന്ത്രി തത്സ്ഥാനത്ത് നിന്നും മാറ്റിയത്.

ബജറ്റ് പ്രസംഗം തീരുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് വാട്‌സ് ആപ്പ്, ഇ മെയില്‍ എന്നീ നവമാധ്യമങ്ങളിലൂടെ മനോജ് വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

മനോജ് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കിയതില്‍ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായിയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് നടപടി.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മനോജ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെത്തിയത്. ബജറ്റ് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്. ഉടന്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more