1 GBP = 99.33
breaking news

മാഞ്ചസ്റ്ററിൽ കുഞ്ഞു മാലാഖ ഇസബെൽ ഷാജി സ്വർഗ്ഗീയ നാഥൻ്റെ പക്കലേക്ക് യാത്രയായി…

മാഞ്ചസ്റ്ററിൽ കുഞ്ഞു മാലാഖ ഇസബെൽ ഷാജി സ്വർഗ്ഗീയ നാഥൻ്റെ പക്കലേക്ക് യാത്രയായി…

മാഞ്ചസ്റ്റർ :- മാഞ്ചസ്റ്ററിനടുത്ത് ഹീൽഡ്ഗ്രീനിലെ കോട്ടയം നീണ്ടൂർ സ്വദേശി കല്ലടാന്തിയിൽ ഷാജിയുടെയും  പ്രിനിയുടെയും മകൾ കുഞ്ഞു മാലാഖക്കുട്ടി ഇസബെൽ ഷാജി (10) കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി സ്വർഗ്ഗീയ നാഥൻ്റെ പക്കലേക്ക് പറന്നകന്നു. ദീർഘകാലമായി സുഖമില്ലാതെ ചികിത്സയിലായിരുന്നു ഇസബെൽ മോൾ. സഹോദരങ്ങൾ റയാൻ, റൂബെൻ, റിയോൺ, ജോൺ പോൾ. മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നായ മിഷൻ ഇടവകയിലെ സെൻ്റ്. ജൂഡ് & സെൻ്റ്. പയസ് ടെൻത് കൂടാരയോഗത്തിലെ അംഗങ്ങളാണ് ഷാജിയും കുടുംബവും. ഇസബെൽ മോൾ വിടവാങ്ങുന്നതിന് മുൻപായി ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഫാ. സജി മലയിൽ പുത്തൻപുരയിൽ മോൾക്ക് മരിക്കുന്നതിന് മുൻപുള്ള എല്ലാ പ്രാർത്ഥനാ ശുശ്രൂഷകളും  നൽകിയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഇസബെൽ മോളുടെ വേർപാടിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ജാക്സൺ തോമസ്, എം.എം.സി.എ പ്രസിഡൻ്റ് ബിജു. പി.മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. മോളുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more