1 GBP = 103.33

ഷെഫീൽഡിൽ ഒൻപത് മാസം മാത്രം പ്രായമായ പെൺകുഞ്ഞു ചികിത്സയിലിരിക്കെ മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ ജോസ്മോന്റെയും ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ജില്ലറ്റിന്റെയും മകൾ

ഷെഫീൽഡിൽ ഒൻപത് മാസം മാത്രം പ്രായമായ പെൺകുഞ്ഞു ചികിത്സയിലിരിക്കെ മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ ജോസ്മോന്റെയും ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ജില്ലറ്റിന്റെയും മകൾ

ഷെഫീൽഡ്: ഷെഫീല്‍ഡില്‍ ഒൻപത് മാസം മാത്രം പ്രായമായ പെൺകുഞ്ഞു ചികിത്സയിലിരിക്കെ മരണമടഞ്ഞു. കോട്ടയം സ്വദേശിയായ ജോസ്മോന്റെയും ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ജില്ലറ്റിന്റെയും മകളായ ഇസ മരിയയാണ് മരണമടഞ്ഞത്. അടുത്തിടെയാണ് അമ്മ ജില്ലറ്റിന് ഷെഫീൽഡ് റോയൽ ഹോസ്പിറ്റലിൽ ജോലി ലഭിച്ചത്. കേരളത്തില്‍ വച്ച് തന്നെ രോഗബാധ ഉണ്ടായിരുന്ന ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞു ഇസ മരിയ ഹൃദ്രോഗത്തെ തുടര്‍ന്ന് നീണ്ട കാലത്തെ ചികിത്സയിലായിരുന്നു. ജില്ലറ്റ് ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ മകൾ ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് അധികൃതർ ജില്ലറ്റിന് ജോലിയിൽ പ്രവേശിക്കാനുള്ള ദിവസം നീട്ടി നൽകുകയായിരുന്നു.

ഷെഫീൽഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ഇസയുടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു, തുടർന്ന് ലീഡ്‌സിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു ചികിത്സ. ഏകദേശം ഒരു മാസത്തോളം ചികിത്സയിലായിരുന്നു, തുടർന്നായിരുന്നു മരണം. വിവരമറിഞ്ഞു കുടുംബ സുഹൃത്തുക്കളും മറ്റും ഉച്ചയോടെ ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം അനന്തര നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റിയിയ്ക്കുകയാണ്.

ഇസ മരിയയുടെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം സാജൻ സത്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more