1 GBP = 103.12

ഇർഷാദ്​ വധം: മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ചു

ഇർഷാദ്​ വധം: മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ചു

ഇ​ർ​ഷാ​ദ്​ കൊ​ല​പാ​ത​ക കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു. പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി മൂ​ന്ന് മാ​സം തി​ക​യും മു​മ്പാ​ണ് പൊ​ന്നാ​നി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. ഒ​ന്നാം പ്ര​തി സു​ഭാ​ഷ്, ര​ണ്ടാം പ്ര​തി എ​ബി​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് 100 സാ​ക്ഷി​ക​ളും 50 തൊ​ണ്ടി​മു​ത​ലു​ക​ളും 25 രേ​ഖ​ക​ളു​മു​ള്ള കു​റ്റ​പ​ത്രം തി​രൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എ. സു​രേ​ഷ് ബാ​ബു സ​മ​ർ​പ്പി​ച്ച​ത്.

ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​രം​കു​ളം ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ്, എ​സ്.​ഐ ഇ​ക്ബാ​ൽ, എ.​എ​സ്.​ഐ ശ്രീ​ലേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ രാ​ജേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​രു​ൺ ചോ​ല​ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്. 

പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം ന​ല്‍കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് എ​ട​പ്പാ​ള്‍ സ്വ​ദേ​ശി ഇ​ര്‍ഷാ​ദി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കു​ക​യും പി​ന്നീ​ട് ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പൂ​ക്ക​ര​ത്ത​റ​യി​ലെ മാ​ലി​ന്യം നി​റ​ഞ്ഞ കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more