ലണ്ടന്‍: ഗോവയില്‍ അവധിക്കാലം ആസ്വദിക്കാനെത്തിയ ഐറിഷ് യുവതിയെ റിസോര്‍ട്ടിനു സമീപം മാനഭംഗത്തിനിരയായി മരിച്ച നിലയില്‍ കാണപ്പെട്ടു. ഇരുപത്തിയെട്ടുകാരിയായ ഡാനിയേല മക്്ലൗഗിന്‍ എന്ന വിനോദസഞ്ചാരിയുടെ മൃതദേഹമാണ് പൂര്‍ണനഗ്‌നമായി ചോരയില്‍ കുളിച്ച നിലയില്‍ ഇന്നലെ ഗോവയിലെ റിസോര്‍ട്ടിനു സമീപം കണ്ടെത്തിയത്. ഡാനിയേല ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇന്ത്യയില്‍ പോയതു. ദക്ഷിണഗോവയില്‍ ഹോളി ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷമാണ് ഡാനിയേല കൊല്ലപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട യുവതിക്ക് ഡ്യൂവല്‍ പാസ്‌പോര്ട്ട് ആണെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ വ്യക്തമാക്കി.
ഡാനിയേലയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. വികാസ് ഭഗത് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാനിയേലയെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്നതായി ഇയാള്‍ സമ്മതിച്ചുവെന്നു പൊലീസ് വ്യക്തമാക്കി. ഡാനിയേലയുടെ മൃതദേഹം ഗോവ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
‘താന്‍ ഏറ്റവും ഭാഗ്യമുള്ള വ്യക്തമാണെന്നും മറ്റൊരു സാഹസികതയ്ക്കു പുറപ്പെടുകയാണെന്നും’ ഗോവയിലേക്കു പുറപ്പെടുന്നതിനു മുമ്പ് ഡാനിയേല ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് സര്‍വകലാശാലയിലും അയര്‍ലന്‍ഡിലുമാണ് ഡാനിയേല പഠിച്ചിരുന്നത്. 2008-ല്‍ ബ്രിട്ടീഷ് കൗമാരക്കാരിയായ സ്‌കാര്‍ലെറ്റ് കീലിംഗ് ഗോവയിലെ പ്രശസ്തമായ അന്‍ജുന ബീച്ചില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഈ കേസില്‍ പിടിയിലായവരെ കോടതി പിന്നീടു വെറുതേവിട്ടിരുന്നു
click on malayalam character to switch languages