1 GBP = 103.96

അബോർഷൻ നിയമങ്ങൾക്കെതിരെ ഐറിഷ് ജനത വോട്ട് ചെയ്തു; എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത് നിയമങ്ങൾ പൊളിച്ചെഴുതേണ്ടി വരുമെന്നതിനുള്ള സൂചനകൾ

അബോർഷൻ നിയമങ്ങൾക്കെതിരെ ഐറിഷ് ജനത വോട്ട് ചെയ്തു; എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത് നിയമങ്ങൾ പൊളിച്ചെഴുതേണ്ടി വരുമെന്നതിനുള്ള സൂചനകൾ

അയർലണ്ടിലെ അബോർഷൻ നിയമങ്ങൾ പൊളിച്ചെഴുതി ജനങ്ങൾക്ക് പ്രയോജനപ്രദമായ രീതിയിൽ നിയമങ്ങൾ ആവിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് അനുമതി നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഹിതപരിശോധന വിജയത്തിലേക്കെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. വെള്ളിയാഴ്ച നടന്ന ഹിതപരിശോധനയില്‍ യെസ് വോട്ട് ഗംഭീരവിജയം കരസ്ഥമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐറിഷ് ടൈംസ് നടത്തിയ സര്‍വ്വെയില്‍ 68 ശതമാനം പേര്‍ യെസ് ക്യംപിനെ പിന്തുണച്ചെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രി ലിയോ വരദ്കറാണ് ഈ പ്രചരണങ്ങളെ നയിച്ചത്. 70 ശതമാനം സ്ത്രീകളും, 65 ശതമാനം പുരുഷന്‍മാരും യെസ് ക്യാംപിനെ അനുകൂലിച്ചു. എല്ലാ പ്രായത്തിലും പെട്ട 65 വയസ്സില്‍ താഴെയുള്ള ഭൂരിപക്ഷവും അബോര്‍ഷന്‍ പ്രചരണത്തെ പിന്‍താങ്ങി.

മുന്‍ ഡോക്ടര്‍ കൂടിയായ ലിയോ വരദ്കര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സന്തോഷം രേഖപ്പെടുത്തി. ബാലറ്റ് എണ്ണുമ്പോള്‍ ഈ പ്രതീക്ഷകള്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. വോട്ട് ചെയ്യാനെത്തിയ എല്ലാവര്‍ക്കും നന്ദി. ജനാധിപത്യമാണ് ഇപ്പോള്‍ വിജയിക്കുന്നത്. നാളെ നമ്മള്‍ ചരിത്രം രചിക്കുമെന്നാണ് പ്രതീക്ഷ, വരദ്കര്‍ ട്വിറ്ററില്‍ കുറിച്ചു. 18 വയസ്സ് മുതല്‍ 24 വരെ പ്രായമുള്ളവരില്‍ 57 ശതമാനം പേരാണ് യെസ് ക്യാംപിനെ അനുകൂലിച്ചത്. ഡബ്ലിന്‍ പോലുള്ള ഇടങ്ങള്‍ ക്യാംപിനെ അനുകൂലിക്കുമ്പോള്‍ പ്രാദേശിക അയര്‍ലണ്ട് എതിര്‍ക്കുമെന്നാണ് പ്രതീക്ഷ.

നോ ക്യാംപിനെ അനുകൂലിക്കുന്ന അയര്‍ലണ്ടിന്റെ വെസ്റ്റ് കോസ്റ്റ് പ്രദേശങ്ങളില്‍ പോലും 59 ശതമാനം പേര്‍ യെസ് ക്യാംപിലേക്ക് കാലുമാറിയെന്നാണ് കേള്‍വി. അയര്‍ലണ്ടിലെ ദേശീയ പ്രക്ഷേപകന്‍ ആര്‍ടിഇ നടത്തിയ സര്‍വ്വെയിലും യെസ് ക്യാംപിന് വിജയം പ്രവചിക്കപ്പെടുന്നു. രാത്രി 10 മണിക്ക് അവസാനിച്ച വോട്ടിംഗ് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ എണ്ണിത്തുടങ്ങും. ഇന്ന് തന്നെ ഫലം അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ യെസ് ക്യംപില്‍ നിന്നുമുള്ളവര്‍ തെരുവിലിറങ്ങി സന്തോഷം പ്രകടിപ്പിക്കുകയാണ്.

വിജയം ഉറപ്പിച്ച മട്ടിലാണ് ഇവരുടെ ആഘോഷങ്ങള്‍ മുന്നേറുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാജ്യത്തിന്റെ വിധിയെഴുത്തില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more