1 GBP = 103.52
breaking news

അഞ്ചാമത് ഇരിഞ്ഞാലക്കുട സംഗമം ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ….

അഞ്ചാമത് ഇരിഞ്ഞാലക്കുട സംഗമം ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ….

മാനുവല്‍ മാത്യു

ബ്രിസ്റ്റോള്‍ -: ഇരിഞ്ഞാലക്കുടയിലും പാരിസരപ്രദേശങ്ങളിലും നിന്ന് യു.കെ യിലേക്ക് കുടിയേറിയ കുടുംബങ്ങളും ജോലിസംബന്ധമായി താല്‍ക്കാലികമായി യു.കെ യിലെത്തിയിട്ടുള്ള ഇരിങ്ങാലക്കുട നിവാസികളും ഒത്തുചേരുന്ന ഇരിഞ്ഞാലക്കുട സംഗമം ഇത്തവണ ‘ലേയ്ക്ക് ഡിസ്ട്രിക്റ്റില്‍ ‘ വച്ച് നടക്കുമെന്ന് ഇരിങ്ങാലക്കുട അസോസിയേഷന്‍ പ്രസിഡന്റ് ടോമി പുന്നേലിപറമ്പില്‍, സെക്രട്ടറി ബാബു അളിയത്ത് എന്നിവര്‍ അറിയിച്ചു .കഴിഞ്ഞ വര്‍ഷം വെയില്‍സിലെ കേഫാന്‍ലീ ഹോളീഡേ പാര്‍ക്കില്‍ നടന്ന നാലാമത് സംഗമത്തില്‍ തീരുമാനിച്ചതനുസരിച്ചാണ് ഇപ്പ്രാവശ്യം ‘ലേയ്ക്ക് ഡിസ്ട്രിക്ട് – ടെര്‍വെന്‍വാട്ടര്‍ ഹോസ്റ്റല്‍ ‘ സംഗമ വേദിയാകുന്നത് .

ജൂണ്‍ 30 വെള്ളിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ ആരംഭിക്കുന്ന സൗഹ്രദ സംഗമത്തിന് മികവേകുവാന്‍ ഓരോ ദിവസവും വിവിധ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട് . ജൂലൈ മൂന്നു തിങ്കളാഴ്ച സമാപനം കുറിക്കുന്ന അഞ്ചാം സംഗമത്തിന്റെ പ്രധാന ദിവസം ജൂലൈ ഒന്ന് ശനിയാഴ്ചയാണ് . അന്നേദിവസം ജനറല്‍ ബോഡിയും പൊതുചര്‍ച്ചകളും നടക്കും . മുഴുവന്‍ ദിവസങ്ങളിലും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ശനിയാഴ്ചയിലെങ്കിലും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ടോമി പുന്നേലിപറമ്പില്‍ ( 07480132034 )

ബാബു അളിയത്ത് ( 07387188551 )

സുനില്‍ ആന്റണി ( 07599361572 ) എന്നിവരെ ബന്ധപ്പെടുക .

സംഗമം നടക്കുന്ന സ്ഥലം –

DERWANTWATER HOSTEL, LAKE DISTRICT , KERSWICK , C A 12 5 UR

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more