1 GBP = 103.90

അപൂര്‍വ രോഗത്തിന് സ്ഥിരീകരണവുമായി ഇര്‍ഫാന്‍ ഖാന്‍റെ ട്വീറ്റ്

അപൂര്‍വ രോഗത്തിന് സ്ഥിരീകരണവുമായി ഇര്‍ഫാന്‍ ഖാന്‍റെ ട്വീറ്റ്

അസുഖത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം ഇര്‍ഫാര്‍ ഖാന്‍. തനിക്ക് വയറിനുള്ളില്‍ ന്യൂറോ എന്‍ഡ്രോക്രൈന്‍ ട്യൂമറാണെന്ന് സ്ഥിരീകരിച്ചു. എനിക്കു ചുറ്റുമുള്ള സ്‌നേഹവും ശക്തിപ്പെടുത്തലുകളും പ്രതിക്ഷ നല്‍കുന്നുണ്ട്. ഞാനിപ്പോള്‍ വിദേശത്താണെന്നും താരം ട്വീറ്റ് ചെയ്‌തു.

വയറിലെ ആന്തരികാവയവങ്ങളിലാണ് അർബുദം ബാധിച്ചത്. രോഗ വിവരം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചത്. ന്യൂറോ എന്നാല്‍ തലച്ചോറുമായി മാത്രം ബന്ധപ്പെട്ടത് എന്നല്ല അര്‍ത്ഥം. കൂടുതല്‍ അറിയണമെങ്കില്‍ നിങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യു. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ആശംസകളും എനിക്കൊപ്പം ഉണ്ടാകണം. എന്റെ വാക്കുകൾ കേൾക്കാൻ  കാത്തിരിക്കുന്നവര്‍ക്കു വേണ്ടി ഞാന്‍ മടങ്ങിവരുമെന്നും ഇര്‍ഫാര്‍ ഖാന്‍ പറഞ്ഞു.

മാർച്ച് അഞ്ചിനാണ് ഖാൻ അപൂർവ രോഗത്തിന്റെ പിടിയിലാണെന്ന വെളിപ്പെടുത്തൽ നടത്തിയത്. പത്ത് ദിവസത്തിനുള്ളിൽ രോഗം എന്താണെന്നുള്ള സ്ഥിരീകരണം വരും. അതിന് ശേഷം അത് നിങ്ങളോട് ഞാൻ തന്നെ പറയും. നല്ലത് വരാൻ ആശംസിക്കുക എന്നായിരുന്നു താരം അന്ന് ട്വിറ്ററിൽ കുറിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more