1 GBP = 103.12

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷന്റെ ‘മുസ്സിരിസ്-345’ ഫെബ്രുവരി 25നു താലായില്‍.

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷന്റെ ‘മുസ്സിരിസ്-345’ ഫെബ്രുവരി 25നു താലായില്‍.

നിധീഷ് കൊചാലുംചുവട്ടില്‍

ഡബ്ലിന്‍: A D 345ല്‍ മെസ്സപ്പൊട്ടോമിയായില്‍(ഇറാഖ്)നിന്നു ദക്ഷിണ ഭാരതത്തിലെ പ്രമുഖ തുറമുഖ പട്ടണമായ മുസ്സിരിസില്‍ (കൊടുങ്ങല്ലൂര്‍) ക്നായി തോമായുടെ നേതൃത്വത്തില്‍ കപ്പലിറങ്ങിയ തങ്ങളുടെ പൂര്‍വ്വികരെ അനുസ്മരിച്ചു കൊണ്ട് അയര്‍ലണ്ടിലെ മുഴുവന്‍ ക്നാനായ കുടുംബങ്ങളും ഒത്തു ചേരുന്ന കുടുംബക്കൂട്ടായ്മ …….’മുസ്സിരിസ്-345’…….ഫെബ്രുവരി 25 ശനിയാഴ്ച താലാ കില്‍നമന ഹാളില്‍ .

രാവിലെ 10 മണിക്ക് റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയക്കലിന്റെ (ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ വികാരി ജനറല്‍) മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും, തുടര്‍ന്ന് തനിമയിലും ഒരുമയിലും വിശ്വാസത്തിന്റെ നിറവിലും നിലകൊള്ളുന്ന ക്നാനായ സാമൂഹികാചാരങ്ങളും…. ആദ്യ കാല ജീവിതങ്ങളും…..യാത്രയുമെല്ലാം പ്രതിപാദിക്കുന്ന പുരാതനപ്പാട്ടിന്റെ ഈണങ്ങളും…..വിവിധ കലാപരിപാടികളും ‘ക്നാനായ മെലഡിസ്’അവതരിപ്പിക്കുന്ന സംഗീതസായാഹ്നവും ഉണ്ടായിരിക്കും.

അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാരെയും ഒന്നിച്ചു കാണുവാനും സൗഹൃദങ്ങള്‍ പങ്കുവയ്ക്കുവാനുമുള്ള ഒരവസരമായി മാറ്റുവാന്‍ ‘മുസ്സിരിസ്-345’ലേക്ക് എല്ലാ ക്നാനായ കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more