1 GBP = 103.87

വടക്കൻ അതിർത്തി വഴി സൗദിയിലെത്തുന്ന ഇറാഖ് തീർത്ഥാടകരുടെ എണ്ണം വർധിച്ചു

വടക്കൻ അതിർത്തി വഴി സൗദിയിലെത്തുന്ന ഇറാഖ് തീർത്ഥാടകരുടെ എണ്ണം വർധിച്ചു

സൗദിയിൽ വടക്കൻ അതിർത്തി വഴി എത്തുന്ന ഇറാഖ് തീർത്ഥാടകരുടെ എണ്ണം വർധിച്ചതായി അധികൃതർ. ഈ വർഷം ഉംറ സീസൺ ആരംഭിച്ചതിന് ശേഷം റോഡ് മാർഗം ഒരു ലക്ഷത്തിലധികം ഇറാഖ് പൗരൻമാർ രാജ്യത്ത് എത്തിയതായാണ് കണക്ക്.
വടക്കൻ അതിർത്തി വഴി കരമാർഗം ജദിദത്ത് അറാർ ചെക് പോയിന്റ് വഴി ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സൗദിയിലെത്തി ഉംറ നിർവഹിച്ചതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ഇറാഖിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് 30 വർഷം കരാതിർത്തി അടച്ചിട്ടിരുന്നു. 2020 നവംബറിലാണ് വാണിജ്യ ആവശ്യങ്ങൾ ഉൾപ്പെടെ അതിർത്തി തുറക്കാൻ തീരുമാനിച്ചത്. കൊവിഡിനെ തുടർന്ന് തീർത്ഥാടകരുടെ നീക്കം കുറവായിരുന്നു. എന്നാൽ ഈ സീസണിൽ ആദ്യമയാണ് ഇത്രയും തീർത്ഥാടകർ കരമാർഗം ഇറാഖിൽ നിന്ന് എത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ബസുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയിലാണ് തീർത്ഥാടകർ അറാർ വഴി സൗദിയിലെത്തുന്നത്. ദീദത്ത് ചെക് പോയിന്റിൽ ഏറ്റവും മികച്ച കസ്റ്റംസ്, ഇമിഗ്രേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന വികസന പദ്ധതികളും പ്രാർത്ഥനയ്ക്കുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more