1 GBP = 103.75

സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാ​മ​ത്തെ​യാ​ളെ പ​ര​സ്യ​മാ​യി തൂ​ക്കി​ലേ​റ്റി

സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാ​മ​ത്തെ​യാ​ളെ പ​ര​സ്യ​മാ​യി തൂ​ക്കി​ലേ​റ്റി

തെ​ഹ്റാ​ൻ: സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാ​മ​ത്തെ​യാ​ളെ പ​ര​സ്യ​മാ​യി തൂ​ക്കി​ലേ​റ്റി. ര​ണ്ട് സു​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട മ​ജീ​ദ്‍റി​സ റ​ഹ്ന​വ​ർ​ദി​ന്റെ (23) വ​ധ​ശി​ക്ഷ​യാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​പ്പാ​ക്കി​യ​ത്. വ​സ്ത്ര​ധാ​ര​ണ മ​ര്യാ​ദ പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ധാ​ർ​മി​ക പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്സ അ​മീ​നി​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം വ്യാ​പി​ച്ച പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11 പേ​ർ​ക്ക് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ൽ ര​ണ്ടാ​മ​ത്തേ​താ​ണ് ന​ട​പ്പാ​ക്കി​യ​ത്. ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ സൈ​നി​ക​രെ വ​ടി​വാ​ൾ കൊ​ണ്ട് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ വ്യാ​ഴാ​ഴ്ച മു​ഹ്സി​ൻ ശി​കാ​രി​യെ​ന്ന യു​വാ​വി​​നെ തൂ​ക്കി​ലേ​റ്റി​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത് ഒ​രു​മാ​സ​ത്തി​ന​കം വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് റ​ഹ്ന​വ​ർ​ദി​നെ തൂ​ക്കി​ലേ​റ്റി​യ​ത്. നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ന​രി​കെ വീ​ണു​കി​ട​ക്കു​ന്ന​യാ​ളെ ഒ​രാ​ൾ കു​ത്തു​ന്ന ദൃ​ശ്യം ദേ​ശീ​യ ടെ​ലി​വി​ഷ​ൻ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. ഇ​ത് ര​ഹ്ന​വ​ർ​ദ് ആ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ലു​പേ​രെ കൂ​ടി കു​ത്തി​യ​താ​യി കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. നി​യ​മ​വ്യ​വ​സ്ഥ​യെ​യും സു​ര​ക്ഷ​യെ​യും വെ​ല്ലു​വി​ളി​ക്കു​ന്ന ക​ലാ​പ​കാ​രി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ത് സ​മൂ​ഹ​ത്തി​ന്റെ ആ​വ​ശ്യ​മാ​ണെ​ന്ന് ടെലിവിഷനിൽ ജു​ഡീ​ഷ്യ​റി വ​ക്താ​വ് മ​സൂ​ദ് സി​താ​യി​ഷി പ​റ​ഞ്ഞു. 

അ​തി​നി​ടെ വ​ധ​ശി​ക്ഷ​ക്കെ​തി​രെ തി​ങ്ക​ളാ​ഴ്ച​യും രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. വി​ചാ​ര​ണ പ്ര​ഹ​സ​ന​ത്തി​ലൂ​ടെ പൗ​ര​ന്മാ​ർ​ക്ക് തൂ​ക്കു​ക​യ​ർ ഒ​രു​ക്കി എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. പാശ്ചാത്യൻ രാജ്യങ്ങളും ഇ​റാ​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർത്തിയിട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more