1 GBP = 103.12

ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ

ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ

ടെൽ അവീവ് ∙ ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് അൻപതിനായിരത്തിലധികം രഹസ്യരേഖകളും 180 സിഡികളും കയ്യിലുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ‘

2015ൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ആണവക്കരാറിൽ ഏർപ്പെടുന്നതിനു വേണ്ടി തങ്ങൾ ആണവായുധങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ പറഞ്ഞു, എന്നാൽ അതു കള്ളമാണെന്നു തെളിയിക്കുന്ന രേഖകളാണ് കൈയ്യിലുള്ളത്’– നെതന്യാഹു പറഞ്ഞു.

ആണവായുധം വികസിപ്പിക്കാൻ വേണ്ടി ഇറാൻ രൂപീകരിച്ച ‘പ്രോജക്ട് അമദ് ’ എന്ന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും രേഖകളിലുണ്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത പരിപാടിയിലായിരുന്നു രേഖകൾ വെളിപ്പെടുത്തിയുള്ള നെതന്യാഹുവിന്റെ പ്രസംഗം.‌

അതിനിടെ, ഇറാന്റെ ആണവപദ്ധതിയെ സംബന്ധിച്ചുള്ള ഇസ്രയേൽ വെളിപ്പെടുത്തലിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു.ഇറാനെക്കുറിച്ച് താൻ പറഞ്ഞതെല്ലാം നൂറുശതമാനം സത്യമാണെന്ന് ഇതിലൂടെ തെളിഞ്ഞതായും ട്രംപ് അഭിപ്രായപ്പെട്ടു.എന്നാൽ ആരോപണങ്ങൾ പരിഹാസ്യമാണെന്ന് ഇറാൻ പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more