1 GBP = 103.12

ഇറാനിലും ഇറാക്കിലും ഭൂകന്പം, 328 മരണം

ഇറാനിലും ഇറാക്കിലും ഭൂകന്പം, 328 മരണം

ടെഹ്റാൻ: ഇറാൻ – ഇറാഖ് അതിർത്തിയിൽ റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂകന്പത്തിൽ 328 പേർ മരിച്ചു. ഇറാനിൽ 141 പേരും ഇറാക്കിൽ നാലു പേരുമാണ് മരിച്ചത്. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖിലെ കുർദിസ്ഥാൻ മേഖലയായ ഹലാബ്‌ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റർ മാറിയാണ് ഭൂകന്പം അനുഭവപ്പെട്ടത്. ഭൂകന്പത്തെ തുടർന്ന് മണ്ണിടിച്ചിലും ഉണ്ടായി. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മദ്ധ്യപൂർവേഷ്യയിലും അനുഭവപ്പെട്ടു. കുവൈത്ത്, യു.എ.ഇ, തുർക്കി എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇറാക്ക് അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ മാറി സർപോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമർജൻസി സർവീസസ് സംഘം പറഞ്ഞു. ഇവിടെ 60 പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. എട്ടോളം ഗ്രാമങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നു. ഭൂകനപ്ത്തെ തുടർന്ന് വൈദ്യുത – വാർത്താ വിനിമയ ബന്ധങ്ങൾ തകരാറിലായി. വൈദ്യുതി പോസ്‌റ്റുകൾ തകർന്നിട്ടുണ്ട്. ഭൂകന്പത്തെ തുടർന്ന് ഭയചകിതരായ ജനങ്ങൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ പുറത്ത് വിട്ടു. തകർന്നു വീണ വീടുകൾ പലതും ചെളിക്കട്ടകൾ കൊണ്ട് നിർമിച്ചവയാണ്.

ഇറാഖിലെ ദർബന്ധികൻ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രി അടക്കമുള്ള കെട്ടിടങ്ങൾ തകർന്നു. ഹലാബ്‌ജയിൽ വൈദ്യുത കേബിൾ പൊട്ടിവീണ് ഷോക്കേറ്റ് പന്ത്രണ്ട് വയസുകാരൻ മരിച്ചു. മണ്ണിടിച്ചിൽ ഉണ്ടായി റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തക സംഘത്തിനു ദുരന്തബാധിത പ്രദേശങ്ങളിലെത്താൻ താമസം നേരിട്ടിരുന്നു. റെഡ് ക്രെസന്റിന്റെ 30 സംഘങ്ങൾ ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more