1 GBP = 98.21
breaking news

ലണ്ടനിൽ വീണ്ടും മലയാളി മരണം; മരണമടഞ്ഞത് തൃശൂർ സ്വദേശി ഇഖ്ബാൽ…

ലണ്ടനിൽ വീണ്ടും മലയാളി മരണം; മരണമടഞ്ഞത് തൃശൂർ സ്വദേശി ഇഖ്ബാൽ…
ലണ്ടൻ:- തൃശൂർ ചാവക്കാട് കടപ്പുറം സ്വദേശി ലണ്ടനിൽ മരണമടഞ്ഞു. അഞ്ചങ്ങാടി ദിഫായീൻ പള്ളിക്കടുത്ത് തെക്കനസ്സൻ കോയയുടെ മകൻ ഇഖ്ബാൽ (45) ആണ് മരണമടഞ്ഞത്. ശക്തമായ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. കുടുംബസമേതം ലണ്ടനിൽ കഴിയുന്ന ഇഖ്ബാൽ ഒരു വർഷം മുൻപാണ് നാട്ടിൽ പോയിരുന്നത്. ഭാര്യ സാജി 2 മക്കളുണ്ട്.
സമസ്ത ലണ്ടന്‍ കൾച്ചറൽ സെന്‍റര്‍ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇദ്ദേഹം, സമസ്തയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
ഇഖ്ബാലിൻ്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതി ദു:ഖം രേഖപ്പെടുത്തി. പരേതൻ്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more