1 GBP = 103.81

ഇപ്‌സ്‌വിച്ചിലും നോർവിച്ചിലും മിഷനുകൾ നിലവിൽ വന്നു; റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ മിഷൻ ഡയറക്ടർ; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി, ഇന്ന് കേംബ്രിഡ്ജിൽ രണ്ടു മിഷനുകൾ കൂടി പ്രഖ്യാപിക്കും….

ഇപ്‌സ്‌വിച്ചിലും നോർവിച്ചിലും മിഷനുകൾ നിലവിൽ വന്നു; റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ മിഷൻ ഡയറക്ടർ; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി, ഇന്ന് കേംബ്രിഡ്ജിൽ രണ്ടു മിഷനുകൾ കൂടി പ്രഖ്യാപിക്കും….
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ  
ഇപ്‌സ്‌വിച്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടു മിഷൻ സെന്ററുകൾ കൂടി ഇന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇപ്‌സ്‌വിച് സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയത്തിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങുകളിൽ സീറോ മലബാർ സഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്‌ ഇപ്‌സ്‌വിച് കേന്ദ്രമാക്കി ‘സെന്റ് അൽഫോൻസാ’ മിഷനും നോർവിച് കേന്ദ്രമാക്കി ‘സെന്റ് തോമസ്’ മിഷനും പ്രഖ്യാപിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. റെവ. ഫാ. തോമസ് പാറക്കണ്ടത്തിലാണ് രണ്ടു മിഷനുകളുടെയും ഡയറക്ടർ. കേംബ്രിഡ്ജ് റീജിയണൽ കോ ഓർഡിനേറ്റർ റെവ. ഫാ. ഫിലിപ്പ് പന്തമാക്കൽ മിഷൻ സ്ഥാപന ഡിക്രികൾ  വായിച്ചു. സെക്രെട്ടറി റെവ. ഫാ. ഫാന്സുവ പത്തിലും തിരുക്കർമ്മങ്ങളിൽ സഹകാർമ്മികനായിരുന്നു. 
തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ, മിഷൻ സെന്ററുകളുടെ മുൻവർഷങ്ങളിലെ ചരിത്രം വിവരിച്ചു. വൈകിട്ട് 6. 30 നു ആരംഭിച്ച തിരുക്കർമ്മങ്ങളിൽ ഡിക്രി വായനയ്ക്കു ശേഷം മിഷനുകളുടെ ഔദ്യോഗിക ഡയറക്ടർ ചുമതലയുടെ നിയമനപത്രം റെവ. ഫാ. തോമസ് പാറക്കണ്ടത്തിനു കർദ്ദിനാൾ കൈമാറി. മിഷൻ ഉദ്ഘാടനത്തിന് ശേഷം നടന്ന വി. കുർബാനക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. സെന്റ് മേരീസ് പള്ളി വികാരി റെവ. ഫാ. ടോണി റോജേഴ്സും ചടങ്ങുകളിൽ പങ്കുചേർന്നു. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു ഇടവകഅംഗങ്ങളും തിരുക്കർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ പങ്കുചേർന്നു മിഷൻ സ്ഥാപന സന്തോഷം വിശ്വാസികൾ പങ്കുവച്ചു. 
ഇന്ന് കേംബ്രിഡ്ജിൽ രണ്ടു മിഷൻ  സെന്ററുകളുടെ ഉദ്ഘാടനം നടക്കും. വൈകിട്ട് 7. 15 നു St. Philip Howard Catholic Church (33, Walpole Road, Cambridge, CH1 3TH) ൽ നടക്കുന്ന മിഷൻ ഉദ്‌ഘാടനത്തിനും വി. കുര്ബാനക്കുമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പ്രീസ്റ് ഇൻ ചാർജ്, റെവ. ഫാ . ഫിലിപ്പ് പന്തമാക്കൽ, കമ്മറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കേംബ്രിഡ്ജ് കേന്ദ്രമാക്കി ‘ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം’ മിഷനും പീറ്റർബറോ കേന്ദ്രമാക്കി ‘ഔർ ലേഡി ഓഫ് ലൂർദ്ദ്’ മിഷനാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഏവരെയും തിരുക്കർമ്മങ്ങളിലേക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more